Get Updates
Get notified of breaking news, exclusive insights, and must-see stories!

വനം കൈയ്യേറ്റം മന്ത്രി വര്‍ഗീയവല്‍ക്കരിക്കുന്നു : ജാനു

കൊച്ചി : മതികെട്ടാന്‍ കയ്യേറ്റത്തെ വനംമന്ത്രി വര്‍ഗീയവല്‍ക്കരിക്കുന്നെന്ന് സി. കെ. ജാനു. 1977 നു ശേഷം കയ്യേറിയവരെ മുഴുവന്‍ ഒഴിപ്പിക്കുമെന്ന മന്ത്രിയുടെ നിലപാട് വന്‍കിടക്കാരെ സഹായിക്കാനാണെന്നും ജാനു ആരോപിച്ചു.

വര്‍ഷങ്ങളായി നടന്നു വരുന്ന കയ്യേറ്റത്തിനു പിന്നില്‍ ആരാണെന്ന് കണ്ടു പിടിക്കുകയാണ് വേണ്ടത്. അതിനു പകരം വിഷയത്തെ വര്‍ഗീകരിച്ച് കയ്യേറ്റക്കാരെ വേര്‍തിരിച്ചു കാണാനാണ് മന്ത്രി സുധാകരന്‍ ശ്രമിക്കുന്നത്.

ക്രിസ്ത്യന്‍, മലയരയ ആദിവാസി വിഭാഗങ്ങളെ മുഖ്യധാരയില്‍ നിന്നും ഒഴിവാക്കി ഒറ്റപ്പെടുത്താനുളള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. അവരെ മതപരമായി വിഭജിക്കാനും നീക്കം നടക്കുന്നു. ഈ ഗൂഡാലോചനയില്‍ മന്ത്രിയും പങ്കാളിയാണെന്ന് ജാനു ആരോപിച്ചു.

കയ്യേറ്റത്തിന്റെ മറവില്‍ 35 ആദിവാസി കുടുംബങ്ങളെ കുടിയിറക്കാനും കരാര്‍ അട്ടിമറിിയ്ക്കാനും അനുവദിക്കില്ലെന്ന് സി. കെ. ജാനു മുന്നറിയിപ്പു നല്‍കി. ആദിവാസി ദളിത് സമര സമിതി നേതാവായ എം. ഗീതാനന്ദനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+