ജീവന്‍ ടിവി സ്റുഡിയോ ഉദ്ഘാടനം ചെയ്തു
കൊച്ചി: ജീവന്‍ ടിവിയുടെ കൊച്ചിയിലുള്ള വാര്‍ത്താവിഭാഗം സ്റുഡിയോ റവന്യൂമന്ത്രി കെ.എം. മാണി ഉദ്ഘാടനം ചെയ്തു. ചലച്ചിത്രഅക്കാദമി ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണനാണ് പ്രോഗ്രാം സ്റുഡിയോയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.
ജീവന്‍ ടിവി അവരുടെ പ്രേക്ഷകരെ ഉള്‍പ്പെടുത്തി രൂപീകരിക്കാനുദ്ദേശിക്കുന്ന ജീവന്‍ ക്ലബിന്റെ ഉദ്ഘാടനം മുന്‍ മുഖ്യമന്ത്രി പി.കെ. വാസുദേവന്‍ നായര്‍ നിര്‍വഹിച്ചു. ജീവന്‍ ടെലികാസ്റിംഗ് കോര്‍പ്പറേഷന്‍ ചെയര്‍മാനും തൃശൂര്‍ ആര്‍ച്ച് ബിഷപ്പുമായ മാര്‍ ജേക്കബ് തുങ്കുഴി അധ്യക്ഷനായിരുന്നു.
ജൂലായ് 14ന് ജീവന്‍ ടിവി സംപ്രേഷണം തുടങ്ങുമെന്ന് മാര്‍ ജേക്കബ് തുങ്കുഴി പറഞ്ഞു. ഹോട്ടല്‍ റിനൈസാന്‍സില്‍ നടന്ന ചടങ്ങില്‍ സിനിമാ-ടെലിവിഷന്‍ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.












Click it and Unblock the Notifications