Get Updates
Get notified of breaking news, exclusive insights, and must-see stories!

കളളുകുടി കാറിനുളളിലും വേണ്ട

തിരുവനന്തപുരം : സ്വകാര്യ കാറിനുളളിലോ പൊതു നിരത്തിലോ മദ്യപിക്കുന്നത് കുറ്റകരമാക്കിക്കൊണ്ട് അബ്കാരി നിയമം ഭേദഗതി ചെയ്യുന്നു.

നിലവിലുളള അബ്കാരി നിയമം ഇത്തരത്തില്‍ ഭേദഗതി ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ഇത് അവതരിപ്പിക്കുന്നത്.

നിലവിലുളള നിയമത്തില്‍ പൊതുസ്ഥലത്തിരുന്നുളള മദ്യപാനം കുറ്റകരമാണ്. എന്നാല്‍ പൊതുസ്ഥലത്തിന്റെ നിര്‍വചനത്തില്‍ സ്വകാര്യ വാഹനങ്ങളും അത്തരത്തിലുളള മറ്റു വാഹനങ്ങളെയും ഉള്‍പ്പെടുത്തിയിരുന്നില്ല. അതിനാല്‍ കാറുകള്‍ക്കുളളിലിരുന്ന് മദ്യപിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസ് കഴിയുമായിരുന്നില്ല.

സ്വകാര്യ കാറിനുളളിലിരുന്ന് മദ്യപിച്ചയാള്‍ക്കെതിരെ നടപടിയെടുത്തത് ഹൈക്കോടതി അസാധുവാക്കിയിരുന്നു. പൊതുസ്ഥലത്ത് പാര്‍ക്കു ചെയ്തിരിക്കുന്ന കാറിനെ പൊതുസ്ഥലമായി കാണാനാവില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇതേത്തുടര്‍ന്നാണ് നിയമത്തില്‍ ഭേദഗതി വരുത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+