Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ തകര്‍പ്പന്‍ വേനല്‍മഴ

തിരുവനന്തപുരം: കേരളത്തിലുടനീളം വേനല്‍മഴ തകര്‍ത്തുപെയ്യുന്നു. തിരുവനന്തപുരം, കൊല്ലം,തൃശൂര്‍ ജില്ലകളില്‍ നല്ല മഴയാണ് ലഭിക്കുന്നത്.

ഏപ്രില്‍ 27 ശനിയാഴ്ച ഈ സ്ഥലങ്ങളിലും കനത്ത മഴയും ഇടിയും ഉണ്ടായി. പലസ്ഥലത്തും മഴ ഗതാഗത തടസം ഉണ്ടാക്കി. ഇടി ഉണ്ടായെങ്കിലും അപകടം ഒന്നും ഉണ്ടായതായി അറിവില്ല.

വരുന്ന ദിവസങ്ങളിലും വേനല്‍ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നത്. ഈ വര്‍ഷത്തെ കാലവര്‍ഷം വൈകില്ലെന്നും അവര്‍ അഭിപ്രായപ്പെടുന്നു.

ഇടിയും മിന്നലോടും കൂടിയാണ് മഴ. രാത്രികളിലാണ് മഴപെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മുടങ്ങാതെ മഴപെയ്യുന്നുണ്ട്. പകല്‍ കത്തുന്ന ചൂടാണെങ്കിലും ആശ്വാസമായി ഉച്ചയ്ക്ക് ശേഷം വേനല്‍മഴ തകര്‍ക്കുന്നു.

കുടിവെള്ളക്ഷാമത്തില്‍ ഉരുകുന്ന കേരളത്തിന് ഈ വേനല്‍മഴ ആശ്വാസമായി. വേനല്‍മഴ ഇതുപോലെ തുടരുകയും മണ്‍സൂണ്‍ മഴ നല്ലതോതില്‍ ലഭിക്കുകയും ചെയ്താല്‍ കേരളത്തിന് ഇക്കുറി അടുത്ത വേനല്‍ക്കാലത്തിന്റെ കടുപ്പം കുറയും.

വേനല്‍ മഴ പരക്കെ പെയ്യാത്തതുകൊണ്ട് ജലസംഭരണികളിലെ വെള്ളത്തിന്റെ നിരപ്പ് ഉയരുമെന്ന് പ്രതീക്ഷിയ്ക്കാനാവില്ല. എപ്പോള്‍ വേണമെങ്കിലും ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്താവുന്ന അവസ്ഥയാണ് ഇപ്പോള്‍ കേരളത്തിലുള്ളത്. പത്താം ക്ലാസിന്റെയും പ്ലസ് ടുവിന്റെയും പരീക്ഷ നടക്കുന്നതുകൊണ്ടാണ് വൈദ്യുതി കുറവാണെങ്കിലും ലോഡ് ഷെഡിംഗ് ഒഴിവാക്കിയിരിയ്ക്കുന്നതെന്നാണ് വൈദ്യുതി ബോര്‍ഡ് അധികൃതര്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+