യുപി സര്‍ക്കാര്‍: ബിജെപി പ്രഖ്യാപനം നടത്തി
ദില്ലി: ഉത്തര്‍പ്രദേശില്‍ ബിഎസ്പിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ബിജെപി ഔദ്യോഗികമായ തീരുമാനമെടുത്തതായി ബിജെപി ദേശീയ അധ്യക്ഷന്‍ ജന കൃഷ്ണമൂര്‍ത്തി അറിയിച്ചു.
ഏപ്രില്‍ 27 ശനിയാഴ്ച ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിന് ശേഷമാണ് കൃഷ്ണമൂര്‍ത്തി ഇക്കാര്യം അറിയിച്ചത്.
യുപിയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനെ കുറിച്ച് രണ്ട് ദിവസമായി ബിജെപിയുടെയും ബിഎസ്പിയുടെയും നേതാക്കള്‍ ചര്‍ച്ച നടത്തിവരികയായിരുന്നുവെന്ന് കൃഷ്ണമൂര്‍ത്തി പറഞ്ഞു. ബിഎസ്പി നേതാവ് മായാവതിയായിരിക്കും യുപി മുഖ്യമന്ത്രി. മറ്റ് കാര്യങ്ങള്‍ക്ക് രൂപം നല്‍കാനിരിക്കുന്നതേയുള്ളൂ.
ഉപമുഖ്യമന്ത്രി സ്ഥാനം വേണ്ടതില്ലെന്ന് ഇരുപാര്‍ട്ടികളും തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications