വാഹനാപകടം: മൂന്ന് മലയാളികള്‍ മരിച്ചു
രാമനാഥപുരം: രാമനാഥപുരത്തിനടുത്ത് നടന്ന വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. ഇടുക്കി ജില്ലയിലെ ചെറുതോണി സ്വദേശികളാണ് കൊല്ലപ്പെട്ടത്.
ജീപ്പ് ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഹജറ, യൂസഫ്, ഈസ എന്നിവര്‍ അപകടസ്ഥലത്ത് വച്ച് തല്‍ക്ഷണം കൊല്ലപ്പെട്ടു. പരിക്കേറ്റവരെ രാമനാഥപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
കൊല്ലപ്പെട്ട യൂസഫിന്റെ കുടുംബം ജീപ്പില്‍ യെര്‍വാടിയിലേക്ക് പോകുകയായിരുന്നു.












Click it and Unblock the Notifications