സിപിഎം സംസ്ഥാന സമിതി യോഗം നാളെ
തിരുവനന്തപുരം: പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിനും കോണ്‍ഗ്രസിനും ശേഷം സിപിഎമ്മിന്റെ സംസ്ഥാന സമിതി യോഗം ഏപ്രില്‍ 29 തിങ്കളാഴ്ച ചേരും.
പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ള യോഗത്തില്‍ പങ്കെടുക്കും. പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനം രാമചന്ദ്രന്‍പിള്ള യോഗത്തില്‍ വിശദീകരിക്കും.
ആലപ്പുഴ, തൃശൂര്‍ ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ പരാതികളെ കുറിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്യും. പരാതികളെ കുറിച്ച് അന്വേഷിക്കാന്‍ കമ്മിഷനെ നിയോഗിക്കണമെന്ന ആവശ്യത്തെ കുറിച്ച് യോഗത്തില്‍ ചര്‍ച്ചയുണ്ടാവും.
വി. എസ്. അച്യുതാനന്ദന്‍ പ്രതിപക്ഷനേതാവിന്റെ സ്ഥാനം ഏറ്റെടുത്ത സാഹചര്യത്തില്‍ ദേശാഭിമാനി, ചിന്ത എന്നീ പ്രസിദ്ധീകരണങ്ങളുടെ എഡിറ്റര്‍ സ്ഥാനം ഒഴിയണമെന്ന നിര്‍ദേശം യോഗത്തില്‍ ചര്‍ച്ചയ്ക്ക് വന്നേക്കും. ഇ. കെ. നായനാരെ എഡിറ്ററായി നിയോഗിക്കണമെന്ന് നിര്‍ദേശം ഉയര്‍ന്നിട്ടുണ്ട്.












Click it and Unblock the Notifications