കേരളത്തില്‍ ശബ്ദമലിനീകരണം വളരെ കൂടുതല്‍
തിരുവനന്തപുരം: കേരളത്തിലെ മൂന്ന് പ്രധാന നഗരങ്ങളിലും ഉയര്‍ന്ന നിലയിലുള്ള ശബ്ദമലിനീകരണമുണ്ടാവുന്നുണ്ടെന്ന് കേന്ദ്ര എര്‍ത്ത് സയന്‍സ് സ്റഡീസിന്റെ അന്തരീക്ഷ ശാസ്ത്ര വിഭാഗം നടത്തിയ പഠനത്തില്‍ പറയുന്നു.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് മൂന്ന് നഗരങ്ങളിലും ശബ്ദമലിനീകരണ (ക്രമീകരണവും നിയന്ത്രണവും) ചട്ടങ്ങള്‍ അനുസരിച്ച് അനുവദനീയമായ ഡെസിബലിനു മുകളിലാണ് ശബ്ദമുണ്ടാവുന്നതെന്ന് പഠനത്തില്‍ പറയുന്നു.
കച്ചവട മേഖലലകളില്‍ പകല്‍ നേരം പരമാവധി 65 ഡെസിബല്‍, രാത്രിയില്‍ 55 ഡെസിബല്‍, താമസ മേഖലകളില്‍ പകല്‍ 55, രാത്രിയില്‍ 45, നിശബ്ദ മേഖലയില്‍ പകല്‍ 50, രാത്രി 40 എന്നിങ്ങനെയാണ് ശബ്ദപരിധി കണക്കാക്കിയിട്ടുള്ളത്. എന്നാല്‍ ഈ പരിധിയില്‍ വളരെ കൂടുതല്‍ ശബ്ദമാണ് മൂന്ന് നഗരങ്ങളിലും ഉണ്ടാവുന്നത്.
കൊച്ചിയില്‍ 26 പ്രദേശങ്ങളിലാണ് ശബ്ദത്തിന്റെ തോത് റെക്കോഡ് ചെയ്തത്. ഇവയില്‍ മൂന്ന് നിശബ്ദ മേഖലകളിലാണ് ഏറ്റവും കൂടുതല്‍ ശബ്ദം റെക്കോഡ് ചെയ്യപ്പെട്ടത്- കോടതി ജംഗ്ഷന്‍, മെഡിക്കല്‍ ട്രസ്റ് ഹോസ്പിറ്റല്‍, ജില്ലാ ആശുപത്രി.
കോഴിക്കോട് 21 സ്ഥലങ്ങളില്‍ ശബ്ദത്തിന്റെ അളവ് രേഖപ്പെടുത്തിയപ്പോള്‍ പിവിഎസ് ആശുപത്രി, ഗവര്‍മെന്റ് ആശുപത്രി ബേബി ആശുപത്രി, മെഡിക്കല്‍ കോളജ് ആശുപത്രി എന്നീ നിശബ്ദ മേഖലകളിലാണ് കൂടുതല്‍ ശബ്ദമുണ്ടാവുന്നുണ്ടെന്ന് കണ്ടെത്തിയത്. പാളയത്തു മാത്രം ശബ്ദമലിനീകരണം കുറവാണെന്ന് കണ്ടെത്തി.
തിരുവനന്തപുരത്തും നിശബ്ദ മേഖലകളില്‍ കൂടുതല്‍ ശബ്ദമുണ്ടാവുന്നുണ്ടെന്ന് കണ്ടെത്തി. പേരൂര്‍ക്കടയിലെ ഒരു വീട്ടിനകത്ത് ഉത്സവസമയത്ത് രേഖപ്പെടുത്തിയ ശബ്ദം 87.7 ഡെസിമലാണ്.












Click it and Unblock the Notifications