കേരളത്തില്‍ തീവണ്ടിയട്ടിമറിക്കാന് ശ്രമം
തിരുവനന്തപുരം: കേരളത്തില്‍ തീവണ്ടി അട്ടിമറിക്കാന്‍ അജ്ഞാതശക്തികള്‍ ആരോ ശ്രമിക്കുന്നതായി സംശയം. കഴിഞ്ഞ ദിവസം ആലുവയില്‍ നടന്ന രണ്ട് സംഭവങ്ങളാണ് സംശയം ബലപ്പെടുത്തുന്നത്.
ആലുവ പുളിഞ്ചുവട് ഭാഗത്ത് റെയില്‍പ്പാളം പിളര്‍ന്ന നിലയില്‍ കണ്ടെത്തിയത് കഴിഞ്ഞ ദിവസമാണ്. എന്നാല്‍ ട്രാക്ക്മാന്റെ സമയോചിതമായ ഇടപെടല്‍ മൂലം വലിയൊരു അപകടം ഒഴിവായി. ഏപ്രില്‍ 27 ശനിയാഴ്ച രാവിലെ 9.30ന് പിളര്‍പ്പുള്ള റയില്‍വേ ലൈനിനടുത്തെത്തിയ ബാംഗ്ലൂര്‍-തിരുവനന്തപുരം എക്സ്പ്രസിനെ ട്രാക്ക്മാന് ചുവപ്പുകൊടി കാണിച്ചു നിര്‍ത്തുകയായിരുന്നു. പാലം നെടുകെ പിളര്‍ന്നതിന് കാരണം അറിവായിട്ടില്ല. എന്തായാലും ഇത് അട്ടിമറിശ്രമമാണെന്ന് പൊലീസ് കരുതുന്നു.
മറ്റൊരു അട്ടിമറിശ്രമം നടന്നത് ഏപ്രില്‍ 24 ബുധനാഴ്ചയാണ്. ആലുവ റെയില്‍വേ പാലത്തില്‍ കോണ്‍ക്രീറ്റ് സ്ലാബുകള്‍ ഘടിപ്പിച്ച് ഇതുവഴി ഓടുന്ന തീവണ്ടി അട്ടിമറിക്കാനായിരുന്നു ശ്രമം. ആരാണ് ഇതിന് പിന്നിലെന്ന് അറിവായിട്ടില്ല. എന്നാല്‍ ഒരു ഗുഡ്സ് വണ്ടിയുടെ എഞ്ചിന് ഡ്രൈവര്‍ ഈ സ്ലാബുകള്‍ കണ്ടെത്തിയതിനാല്‍ വലിയൊരു ദുരന്തം ഒഴിവായി.
ആലുവ പൊലീസ് ഈ രണ്ടു സംഭവത്തിലും കേസെടുത്ത് അന്വേഷിക്കുന്നുണ്ട്. പക്ഷെ ഇതുവരെ യാതൊരു തുമ്പും കിട്ടിയിട്ടില്ല. തീവ്രവാദികളാണോ ഈ അട്ടിമറിശ്രമത്തിന് പിന്നിലെന്നും പൊലീസ് സംശയിയ്ക്കുന്നുണ്ട്.
-
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ












Click it and Unblock the Notifications