ഏപ്രില്‍ 28 : ലോക ചുംബന ദിനം
ഏപ്രില്‍ 28. ഈ ദിവസത്തിന്റെ പ്രാധാന്യമറിയാവുന്നവര്‍ക്ക് അത് ഒരു ഞായറാഴ്ചയായതില്‍ അപാരമായ സന്തോഷമുണ്ടാവും. കാരണമെന്തെന്നല്ലേ ഏപ്രില്‍ 28 ചുംബിക്കുന്നവരുടെ ദിവസമാണ്.
അതേ, ലോക ചുംബന ദിനം. ഇണയെ ഈ ദിവസം ചുംബിക്കുന്നതിന് അനുവാദം വേണ്ട. വിഡ്ഢി ദിനവും പ്രണയ ദിനവും പോലെ ആഘോഷിക്കാന്‍ കൊളളാവുന്ന മറ്റൊരു ദിനം.
കേരളത്തിലെ പ്രണയികള്‍ ഈ ദിനത്തെക്കുറിച്ച് ഇതു വരെ അറിഞ്ഞിട്ടില്ലെന്നു തോന്നുന്നു. ഇന്ത്യയിലും സംഗതി അത്രകണ്ട് പ്രചരിച്ചിട്ടില്ല. അങ്ങനെയായിരുന്നെങ്കില്‍ ചുംബിക്കാനുളള സ്ഥലവും സമയും ഒരുക്കിത്തരാന്‍ പെപ്സിയും കോക്കുമൊക്കെ മത്സരിച്ചേനെ.
ചുണ്ടു ചുണ്ടോട് ചേര്‍ത്ത് ഒരു പ്രണയ സമ്മാനം നല്‍കാന്‍ നേരവും കാലവുമൊന്നും ആരും കാത്തു നില്‍ക്കാറില്ല. എന്നാല്‍ വാലന്റൈന്‍സ് ഡേയുടെ അത്ഭുതകരമായ വ്യാപാര സാദ്ധ്യതകള്‍ മുതലെടുത്ത കമ്പോളം പതിയെ ആണെങ്കിലും ചുംബന ദിനവും വന്‍ ഹിറ്റാക്കും.












Click it and Unblock the Notifications