യുഎസ് കഴിഞ്ഞാല്‍ നിക്ഷേപകര്‍ക്ക് പ്രിയം ഇന്ത്യ
മുംബെ : അമേരിക്കയ്ക്കു പുറത്ത് നിക്ഷേപം നടത്താന്‍ ഏറ്റവും അനുയോജ്യമായ സ്ഥലം ഇന്ത്യയാണെന്ന് വ്യവസായ പ്രമുഖന്‍. ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപകനായ വാര്‍ബര്‍ഗ് പിന്‍കസിന്റേതാണ് ഈ വാക്കുകള്‍.
വിപണിയ്ക്കനുസൃതമായി സമ്പദ്വ്യവസ്ഥയെ മുന്നോട്ടു നയിക്കുന്നതിനാലാണ് ഇന്ത്യയ്ക്ക് ഈ നേട്ടം കൈവരിക്കാനായതെന്ന് കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ ദാലിപ് പഥക് പറയുന്നു. പ്രധാന വ്യവസായ മേഖലകളില്‍ നിന്നും നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതും മുന്നേറ്റത്തിന് സഹായമായിട്ടുണ്ട്. അമേരിക്കയിലെ നിക്ഷേപകരുടെ പ്രിയപ്പെട്ട സ്ഥലമായി ഇന്ത്യ തുടരുമെന്നും അദ്ദേഹം പ്രത്യാശിച്ചു.
മോശമായ സാമ്പത്തിക കാലാവസ്ഥയിലും തങ്ങളുടെ മുതല്‍മുടക്ക് 530 കോടി അമേരിക്കന്‍ ഡോളറിലെത്തിക്കാന്‍ കഴിഞ്ഞത് ഇന്ത്യയുടെ വ്യാവസായിക കാലാവസ്ഥയിലെ മാറ്റത്തിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി.
നിക്ഷേപകരെ ആകര്‍ഷിക്കുന്ന കാര്യത്തില്‍ ഇന്ത്യ ഈയിടെ ചൈനയെ പിന്തളളിയിരുന്നു. സമ്പന്ന വികസിത രാജ്യങ്ങളില്‍ ഇന്ത്യയെക്കുറിച്ചുളള ധാരണകള്‍ മാറാന്‍ തുടങ്ങിയെന്ന് ഈ നിരീക്ഷണങ്ങള്‍ കാണിക്കുന്നതായി വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.












Click it and Unblock the Notifications