ഗുജറാത്തില്‍ ഏഴ് മരണം കൂടി
അഹമ്മദാബാദ്: ഏപ്രില്‍ 28 ഞായറാഴ്ച ഗുജറാത്തിലുണ്ടായ അക്രമസംഭവങ്ങളില്‍ ഏഴ് പേര്‍ കൂടി കൊല്ലപ്പെട്ടു. പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടിസിന്റെയും മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെയും നേതൃത്വത്തില്‍ സമാധാന റാലി നടന്ന ദിവസം തന്നെയാണ് വീണ്ടും കലാപമുണ്ടായത്.
മണിനഗര്‍, കാലുപുര്‍ പ്രദേശങ്ങളില്‍ അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് നടത്തിയ വെടിവെപ്പിലാണ് അഞ്ച് പേര്‍ കൊലപ്പെട്ടത്. ഗോംതിപൂരില്‍ ഒരാളെ അക്രമികള്‍ വെട്ടിക്കൊന്നു. ബോംബ് പൊട്ടിയാണ് ഒരാള്‍ മരിച്ചത്.
ഏപ്രില്ഡ 21 മുതല്‍ നടന്നു വരുന്ന കലാപത്തില്‍ 57 പേരാണ് ഗുജറാത്തില്‍ മരിച്ചത്. ഗുജറാത്തിലെ കലാപത്തില്‍ മരിച്ചവരുടെ എണ്ണം ഇതോടെ 895 ആയി. ഇവരില്‍ 175 പേര്‍ മരിച്ചത് പൊലീസ് വെടിവെപ്പിലാണ്.
ഗുജറാത്ത് ചേംബര്‍ ഒഫ് കോമേഴ്സ് ആന്റ് ഇന്റസ്ട്രിയാണ് ഞായറാഴ്ച ഗുജറാത്തില്‍ സമാധാന റാലി സംഘടിപ്പിച്ചത്. വിവിധ പാര്‍ട്ടികളില്‍ പെട്ടവര്‍ റാലിയില്‍ പങ്കെടുത്തു.












Click it and Unblock the Notifications