ഗുല്‍ഷന്‍ വധം : പ്രതിയ്ക്ക് ജീവപര്യന്തം
മുംബെ : ഗുല്‍ഷന്‍ കുമാറിന്റെ കൊലയാളി അബ്ദുല്‍ റൗഫ് ദൗദ് മര്‍ച്ചന്റിന് ജീവപര്യന്തം. അഞ്ചു വ്യത്യസ്ത കേസുകളിലായി മൂന്നു വര്‍ഷം മുതല്‍ ജീവപര്യന്തം വരെ നീളുന്ന തടവു ശിക്ഷയാണ് വിധിച്ചത്. തടവ് ഒന്നിച്ചനുഭവിച്ചാല്‍ മതിയാകും.
പ്രതിയ്ക്ക് വധശിക്ഷ നല്‍കണമെന്ന പ്രൊസിക്യൂഷന്‍ വാദം കോടതി തളളിക്കളഞ്ഞു. റൗഫ് വാടകക്കൊലയാളിയാണെന്ന് സംശയാതീതമായി തെളിയിക്കുന്നതില്‍ വാദിഭാഗം പരാജയപ്പെട്ടു എന്നതാണ് കോടതി കാരണമായി പറഞ്ഞത്.
പ്രതിയുടെ ഭാര്യയും രണ്ടു കുട്ടികളും വിധി കേള്‍ക്കാന്‍ കോടതിയിലെത്തിയിരുന്നു. വെളുത്ത തൊപ്പിയണിഞ്ഞെത്തിയ റൗഫ് പുഞ്ചിരിയോടെയാണ് വിധി വാചകം കേട്ടുനിന്നത്.












Click it and Unblock the Notifications