രാം വിലാസ് പസ്വാന്‍ രാജി വച്ചു
ദില്ലി: കേന്ദ്ര ഖനി വകുപ്പ് മന്ത്രി രാം വിലാസ് പസ്വാന്‍ രാജി വച്ചു. ഗുജറാത്ത് പ്രശ്നം കൈകാര്യം ചെയ്ത രീതിയില്‍ പ്രതിഷേധിച്ചാണ് രാജി.
ഗുജറാത്തില്‍ തുടര്‍ച്ചയായി നടക്കുന്ന വര്‍ീയ കലാപം സഹിയ്ക്കാന്‍ കഴിയാത്തതാണെന്ന് പസ്വാന്‍ അഭിപ്രായപ്പെട്ടു. ഗുജറാത്ത് സര്‍ക്കാര്‍ പ്രശ്നം കൈകാര്യം ചെയ്ത രീതിയും ശരിയായില്ല. മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ മാറ്റി ഗുജറാത്തില്‍ രാഷ്ട്രപതി ഭരണം കൊണ്ടുവരണമെന്നും പസ്വാന്‍ ആവശ്യപ്പെട്ടു. ധാര്‍മ്മിക പ്രശ്നങ്ങള്‍ കണക്കിലെടുത്താണ് രാജിയെന്ന് ലോക് ജനശക്തി പാര്‍ട്ടി നേതാവായ പസ്വാന്‍ പറഞ്ഞു.
ലോക് സഭയില്‍ വരുന്ന ശാസനാപ്രമേയത്തില്‍ പസ്വാന്‍ സര്‍ക്കാരിനെതിരെ വോട്ട് ചെയ്തേയ്ക്കും.
പസ്വാന്റെ രാജി അംഗീകരിച്ചിട്ടില്ല. എന്‍ ഡി എ കണ്‍വീനര്‍ ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് പസ്വാനുമായി ചര്‍ച്ച നടത്തുന്നുണ്ട്.
എന്നാല്‍ പസ്വാന്റെ രാജി ഗുജറാത്ത് പ്രശ്നം കാരണമല്ലെന്നാണ് കണക്കാക്കേണ്ടത്. ഉത്തര്‍ പ്രദേശത്ത് ബി എസ് പി യുമായി ബി ജെ പി കൂട്ടുകൂടിയത് പസ്വാന് പഥ്യമായിട്ടില്ല. എന്‍ ഡി എ യിലെ ഒരു ദലിത് നേതാവാണ് പസ്വാന്‍. മായാവതിയുടെ വരവ് തന്റെ ആ സ്ഥാനത്തിന് കോട്ടം ഉണ്ടാക്കുമെന്നാണ് പസ്വാതോന്നിയാല്‍ അതിശയിക്കാനില്ല. അതാവാം രാജിയുടെ മുഖ്യകാരണം.
പസ്വാന്‍ ചുമതല വഹിച്ചിരുന്ന പ്രധാന വകുപ്പുകളില്‍ ചിലത് നേരത്തേ മാറ്റിയതില്‍ അസംതൃപ്തനായിരുന്നു അദ്ദേഹം.












Click it and Unblock the Notifications