ഗുജറാത്ത് പ്രമേയം: ടിഡിപി തീരുമാനമായില്ല
ഹൈദരാബാദ്: ഗുജറാത്ത് പ്രശ്നം സംബന്ധിച്ച് പ്രതിപക്ഷം പാര്‍ലമെന്റില്‍ കൊണ്ടുവരുന്ന പ്രമേയത്തോട് നിലപാട് സ്വീകരിക്കുന്നതിനെ കുറിച്ചുള്ള തെലുങ്കുദേശത്തിന്റെ തീരുമാനം അവസാന ഘട്ടത്തില്‍ മാത്രമായിരിക്കും.
ലോക്സഭയില്‍ പ്രധാനമന്ത്രി എ. ബി. വാജ്പേയി നടത്തുന്ന പ്രസ്താവനയ്ക്കു ശേഷം ഇതുസംബഝിച്ച് നിലപാട് സ്വീകരിക്കാനാണ് ഹൈദരാബാദില്‍ ചേര്‍ന്ന തെലുങ്കുദേശം പാര്‍ലമെന്ററി പാര്‍ട്ടി യോഗം തീരുമാനിച്ചത്.
എന്‍ഡിഎയിലെ ഒരു പ്രധാന സഖ്യകക്ഷിയായ തെലുങ്കുദേശം ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി രാജിവെക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ലോക്സഭയില്‍ തെലുങ്കുദേശത്തിന് 28 അംഗങ്ങളും ലോക്സഭയില്‍ 13 അംഗങ്ങളാണുമുള്ളത്. പ്രമേയത്തിന്മേലുള്ള ചര്‍ച്ചയ്ക്കു ശേഷം നടക്കുന്ന വോട്ടെടുപ്പില്‍ ടിഡിപി പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്യുകയാണെങ്കില്‍ അത് കേന്ദ്രസര്‍ക്കാരിന് ക്ഷീണമാവും.












Click it and Unblock the Notifications