എഡിബി 50 കോ-ടി ഡോ-ളര്‍ വായ്പ നല്‍-കും
തിരു-വ-ന-ന്ത-പു-രം-: ഏഷ്യന്‍ വിക-സ-ന- ബാങ്ക് (എഡി-ബി) കേ-ര-ള-ത്തി-ന് 50 കോടി ഡോ-ളര്‍ വാ-യ്പ നല്‍-കും. ഭര-ണ-രം-ഗ-ത്തും ഊര്‍-ജ-മേ-ഖ-ല-യി-ലും ചെ-ല-വ-ഴി-ക്കാ-നാ-ണ് വായ്പ നല്‍-കു-ന്ന-ത്.
തുക മാറ്റി-ച്ചെ-ല-വ-ഴി-ക്കാന്‍ അനു-വ-ദി-ക്കി-ല്ലെ-ന്ന് എഡി-ബി ഇന്ത്യാ ഡയ-റ-ക്ട-ര്‍ ഡോ. ഫ്രാ-ങ്ക് പോള്‍മാന്‍ അറി-യി-ച്ചു. മുഖ്യ-മ-ന്ത്രി എ. കെ. ആന്റ-ണി-യു-മാ-യി എഡി-ബി- സംഘം ചര്‍-ച്ച നട-ത്തിയതി-ന് ശേ-ഷം നട--ത്തി-യ വാര്‍-ത്താ സ-മ്മേ-ള-ന-ത്തി-ല്‍ സംസാ-രി-ക്കു-ക-യാ-യി-രു-ന്നു അ-ദ്ദേ-ഹം.
ഭര-ണ-രം-ഗ-ത്തി-നാ-യി 30 കോ-ടി ഡോളര്‍ ഈ വര്‍-ഷവും ഊര്‍-ജ-മേ-ഖ-ല-യ്ക്കാ-യി 20 കോ-ടി ഡോളര്‍ അ-ടു-ത്ത വര്‍--ഷ-വും ന-ല്‍-കും.
-കേ--ന്ദ സര്‍-ക്കാ-രി-നാ-ണ് എഡി-ബി പണം നല്‍-കു-ക. കേ-ന്ദ്ര-വു-മാ-യി ധാര-ണാപ-ത്രം ഒപ്പ-ു-വെച്ച-തി-ന് ശേ-ഷ-ം പണം സംസ്ഥാ-ന സര്‍-ക്കാ-രി-ന് ല-ഭി-ക്കും. ഇതി-നായി എഡി-ബി സം-ഘം ഒരി-ക്കല്‍-കൂ-ടി കേ-ര-ളം സന്ദര്‍-ശി-ക്കും.
ലണ്ടന്‍ ഇന്റര്‍നാഷണല്‍ ബാങ്ക് നിരക്കനുസരിച്ച് (LIBOR) പലിശ കണക്കാക്കും. ഇതിനൊപ്പം 60 പോയിന്റ് കൂട്ടിച്ചേര്‍ത്ത കണക്കാക്കുന്ന പലിശ നിരക്കാണ് കേരളം നല്‍കേണ്ടത്. ഇതനുസരിച്ച് ഡോളര്‍ വായ്പയ്ക്ക് രണ്ടു മുതല്‍ മൂന്നു ശതമാനം വരെ പലിശയാണ് ഈടാക്കുന്നത്.
ബാങ്കുമായി സംസ്ഥാന സര്‍ക്കാരിന് ബാദ്ധ്യതയൊന്നുമില്ലെന്ന് ഫ്രാങ്ക് പോള്‍മാന്‍ പറഞ്ഞു. എഡിബി നേരിട്ടായിരിക്കും പദ്ധതികള്‍ക്ക് മേല്‍നോട്ടം വഹിക്കുകയെന്നും അദ്ദേഹം സൂചിപ്പിച്ചു.
എഡിബിയുമായി നടത്തിയ ചര്‍ച്ചകളുടെ വിശദവിവരങ്ങള്‍ താമസിയാതെ പുറത്തു വിടുമെന്ന് മുഖ്യമന്ത്രി പിന്നീട് വാര്‍ത്താ ലേഖകരോട് പറഞ്ഞു. ഇടപാടില്‍ പൂര്‍ണ സുതാര്യത ഉറപ്പു വരുത്തും. ജനങ്ങളില്‍ നിന്നും സര്‍ക്കാരിന് ഒന്നും ഒളിച്ചു വയ്ക്കാനില്ല.
1997ല്‍ ഇടതു സര്‍ക്കാരാണ് ലോണിന് മുന്‍കൈയെടുത്തതെന്ന് ആന്റണി ആവര്‍ത്തിച്ചു. ഇക്കാലത്തുള്‍പ്പെടെ നടന്ന എല്ലാ ചര്‍ച്ചകളുടെയും വിശദവിവരങ്ങള്‍ 10 ദിവസത്തിനകം പുറത്തു വിടും.
സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പരിഷ്ക്കാരങ്ങള്‍ എഡിബി ലോണ്‍ ലക്ഷ്യമാക്കിയല്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ തകര്‍ച്ചയില്‍ നിന്നും രക്ഷിക്കാന്‍ കൈക്കൊണ്ട നടപടികളാണവ.
വിമര്‍ശനവും ക്രിയാത്മക നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. കാര്യങ്ങളെല്ലാം ജനമറിയട്ടെ. മനുഷ്യമുഖമുളള പരിഷ്ക്കരണ പരിപാടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ട് നീങ്ങുന്നത് ആന്റണി കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications