സര്‍ക്കാര്‍ ആശുപത്രി ഫീസ് കുറയ്ക്കാന്‍ ശുപാര്‍ശ
കോഴിക്കോട്: സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സാ ഫീസ് നിരക്കുകള്‍ കുറച്ച് 1994ല്‍ ഉണ്ടായിരുന്നതിന് സമാനമാക്കാന്‍ മന്ത്രിസഭയോട് ആരോഗ്യവകുപ്പ് ശുപാര്‍ശ ചെയ്തു.
ഏപ്രില്‍ 29 തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ശുപാര്‍ശ പരിഗണിക്കുമെന്ന് ആരോഗ്യമന്ത്രി പി. ശങ്കരന്‍ അറിയിച്ചു. ജനങ്ങളെ കൂടുതലായി ബാധിക്കുന്ന മിക്ക ഫീസിനങ്ങളും കുറക്കുന്നതിലുള്‍പ്പെടും.
ചികിത്സാ ഫീസ് വര്‍ധന സംബന്ധിച്ച് തെറ്റിദ്ധാരണ പരത്താന്‍ പലരും ശ്രമിക്കുകയാണെന്ന് ശങ്കരന്‍ പറഞ്ഞു. 94ലെ ഫീസില്‍ നിന്ന് 10 മുതല്‍ 20 ശതമാനം വരെ വര്‍ധനവ് മാത്രമേ വരുത്തിയിട്ടുള്ളൂ.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം 99 വരെ മരുന്നു വാങ്ങിയ കുടിശിക കൊടുത്തു തീര്‍ക്കുകയും 350 ഡോക്ടര്‍മാരെ പുതുതായി നിയമിക്കുകയും ചെയ്തതായി ശങ്കരന്‍ പറഞ്ഞു.












Click it and Unblock the Notifications