ഞാനായിരുന്നെങ്കില്‍..........
തിരുവനന്തപുരം : താനായിരുന്നു മുഖ്യമന്ത്രിയെങ്കില്‍ പൊലീസുകാരന്‍ ആത്മഹത്യയ്ക്കു ശ്രമിച്ച വിഷയത്തില്‍ 24 മണിക്കൂറിനകം നടപടിയെടുക്കുമായിരുന്നെന്ന് കരുണാകരന്‍.
ഇത്തരത്തിലുളള ഒട്ടേറെ പാളിച്ചകള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നുണ്ട്. എന്നാല്‍ താന്‍ വല്ലതും പറഞ്ഞാല്‍ അതാണ് വലിയ കുഴപ്പമെന്ന മട്ടിലാണ് ചിലര്‍ പ്രചരിപ്പിക്കുന്നതെന്ന് കരുണാകരന്‍ പരിഭവിച്ചു.
വൃത്താന്തം എന്ന പുതിയ മലയാള പത്രത്തിന്റെ പ്രകാശന ചടങ്ങിലാണ് കരുണാകരന്‍ ആന്റണി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. ഇതെല്ലാം ഭരണപരാജയത്തെയാണ് കാണിക്കുന്നതെന്ന് കരുണാകരന്‍ ആരോപിച്ചു.
ജനാധിപത്യ വ്യവസ്ഥയില്‍ പത്രങ്ങളുടെ സ്ഥാനം താനെന്നും അംഗീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അടിയന്തരാവസ്ഥയില്‍ പത്രങ്ങളെ നിയന്ത്രിക്കാനൊരുങ്ങിയപ്പോള്‍ ആ നടപടി ഗുണം ചെയ്യില്ലെന്ന് താന്‍ വേണ്ടപ്പെട്ടവരെ അറിയിച്ചിരുന്നതായും ലീഡര്‍ അവകാശപ്പെട്ടു.
ബിജെപി നേതാവ് സി. കെ. പത്മനാഭന്‍, വി. എസ്. ശിവകുമാര്‍ എം. പി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.












Click it and Unblock the Notifications