കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓണ്‍ലൈന്‍ ലോട്ടറിയ്ക്കെതിരെ ഏജന്റുമാര്‍

  • By Staff
Google Oneindia Malayalam News

കൊച്ചി : ഓണ്‍ലൈന്‍ ലോട്ടറി നിയമ വിരുദ്ധമെന്ന് ലോട്ടറി ഡയറക്ടര്‍. നാടോടുമ്പോള്‍ നടുവെ ഓടണമെന്ന് മന്ത്രി. ഭാഗ്യപരീക്ഷണത്തിലെ പുതിയ ആവേശമായി മാറിക്കൊണ്ടിരിക്കുന്ന ഓണ്‍ലൈന്‍ ലോട്ടറിയെക്കുറിച്ച് ഭരണതലത്തിലെ ആശയക്കുഴപ്പം പുറത്തു വന്നത് ലോട്ടറി ഏജന്റ്സ് അസോസിയേഷന്‍ സംഘടിപ്പിച്ച സെമിനാറില്‍.

പുതിയ സംരംഭം തങ്ങളുടെ തൊഴില്‍ നഷ്ടപ്പെടുത്തുമെന്ന പേടിയിലാണ് ലോട്ടറി ഏജന്റുമാര്‍. ഓണ്‍ലൈന്‍ ലോട്ടറി വന്നതോടെ പേപ്പര്‍ ലോട്ടറിയുടെ വില്‍പനയില്‍ 20 ശതമാനം ഇടിവുണ്ടായെന്നാണ് അവര്‍ പറയുന്നത്.

സിക്കിം സര്‍ക്കാരിന്റെ ഓണ്‍ ലൈല്‍ ലോട്ടറി നടത്തുന്ന പ്ലേ വിന്‍ എന്ന കമ്പനിയാണ് ഇവരുടെ ഉറക്കം കെടുത്തുന്നത്. വരും നാളുകളില്‍ സിക്സോ, ബെസ്റ് ആന്റ് കമ്പനി എന്നീ സ്വകാര്യ സ്ഥാപനങ്ങളും കേരളത്തിലേയ്ക്ക് ഓണ്‍ ലൈന്‍ ലോട്ടറിയുമായി എത്തും. ഇതോടെ ലോട്ടറി രംഗത്ത് വന്‍ മത്സരം തന്നെയുണ്ടാകും. പുതിയ മാദ്ധ്യമമെന്ന നിലയില്‍ ഓണ്‍ലൈന്‍ ലോട്ടറിയ്ക്ക് ആവശ്യക്കാരേറുമെന്നത് തീര്‍ച്ച.

ഈ പ്രതിസന്ധികളെക്കുറിച്ച ചര്‍ച്ച ചെയ്യാനാണ് ഓണ്‍ലൈന്‍ ലോട്ടറി ഉയര്‍ത്തുന്ന വെല്ലുവിളികള്‍ എന്ന സെമിനാര്‍ ലോട്ടറി ഏജന്റുമാരുടെ അസോസിയേഷന്‍ സംഘടിപ്പിച്ചത്. സെമിനാര്‍ ഉദ്ഘാടനം ചെയ്ത മന്ത്രി കെ. വി. തോമസ് പുതിയ സാങ്കേതികവിദ്യയെ അനുകൂലിച്ചാണ് സംസാരിച്ചത്. മാറുന്ന ലോകത്തിനൊപ്പം നീങ്ങാന്‍ തയ്യാറാകണമെന്നും കേരള സര്‍ക്കാരും ഓണ്‍ലൈന്‍ ലോട്ടറി തുടങ്ങണമെന്നാവശ്യപ്പെട്ടാണ് മന്ത്രി പ്രസംഗം നിര്‍ത്തിയത്.

ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പാണെന്ന കാര്യത്തില്‍ ലോട്ടറി ഡയറക്ടര്‍ പി. വിജയന് യാതൊരു സംശയവും ഇല്ലായിരുന്നു. ഓണ്‍ലൈന്‍ ലോട്ടറിയെടുത്ത നിരവധിപേര്‍ വെട്ടിലായെന്നും അദ്ദേഹം തട്ടിവിട്ടു. മാര്‍ക്ക് ചെയ്യാത്ത നമ്പരുകള്‍ക്ക് സമ്മാനം ലഭിച്ചാല്‍ അത് സിക്കിം സര്‍ക്കാരിന്റെ ഖജനാവിലേയ്ക്ക് പോകുമെന്നും വിജയന്‍ പറഞ്ഞു

(ഒരു പ്രാവശ്യം ജാക്ക് പോട്ട് ആര്‍ക്കും ലഭിച്ചില്ലെങ്കില്‍ ആ തുക കൂടി അടുത്ത ജാക്ക്പോട്ടില്‍ കൂട്ടിച്ചേര്‍ക്കുകയാണ് പ്ലേ വിന്‍ ചെയ്യുന്നത്. ഉദാഹരണത്തിന് രണ്ടു കോടിയുടെ ജാക്ക്പോട്ട് ആര്‍ക്കും ലഭിച്ചില്ലെങ്കില്‍ അടുത്ത ജാക്ക്പോട്ട് നാലുകോടിയുടേതായിരിക്കും)

നിയമപ്രകാരം ലോട്ടറി ടിക്കറ്റുകള്‍ സെക്യൂരിറ്റി പ്രസില്‍ അച്ചടിച്ചതായിരിക്കണം. ടിക്കറ്റിന്റെ വിറ്റുവരവ് ഖജനാവില്‍ അടയ്ക്കണം. ഇതൊന്നും ഓണ്‍ലൈന്‍ ലോട്ടറിയ്ക്ക് ബാധകമല്ലെന്ന് ലോട്ടറി ഡയറക്ടര്‍ അഭിപ്രായപ്പെടുന്നു. 1998ലെ ലോട്ടറീസ് റെഗുലേറ്ററി ആക്ടിന് വിരുദ്ധമാണ് ഓണ്‍ലൈന്‍ ലോട്ടറിയെന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയെന്നും വിജയന്‍ അറിയിച്ചു.

കേരളത്തിലെ ഭൂരിപക്ഷം വരുന്ന ലോട്ടറി ഏജന്റുമാരെ പുതിയ സംരംഭം പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് ലോട്ടറി ഏജന്റുമാരുടെ സംഘടനാ നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഈ നില തുടര്‍ന്നാല്‍ മൂന്നര ലക്ഷത്തോളം വരുന്ന ഏജന്റുമാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. ഇവരില്‍ ഭൂരിപക്ഷവും വികലാംഗരാണ്.

എന്നാല്‍ പുത്തന്‍ ലോട്ടറിയെ കേരളത്തിലെ ഏജന്റുമാര്‍ക്ക് എങ്ങനെ പ്രയോജനപ്പെടുത്താമെന്നതിനെക്കുറിച്ച് സെമിനാറില്‍ ക്രിയാത്മക നിര്‍ദ്ദേശങ്ങളൊന്നും ഉയര്‍ന്നില്ല. പ്രസംഗിച്ചവരെല്ലാം ഓണ്‍ലൈന്‍ ലോട്ടറിയെ വിമര്‍ശിച്ച് തൃപ്തിയടഞ്ഞു. ഓണ്‍ലൈന്‍ ലോട്ടറിയെന്നത് അങ്ങാടി മരുന്നോ പച്ച മരുന്നോ എന്ന് തനിക്ക് മനസിലായിട്ടില്ലെന്ന് വിളിച്ചു പറയുന്നതായിരുന്നു സംസ്ഥാന ലോട്ടറി ഡയറക്ടറുടെ പ്രസംഗം. ഇന്ത്യയില്‍ ആദ്യമായി ഒണ്‍ലൈന്‍ ലോട്ടറിക്ക് തുടക്കം കുറിച്ചത് സിക്കിം സര്‍ക്കാരാണ്. ആ സര്‍ക്കാര്‍ എങ്ങനെയാണ് ഇത് ചെയ്യുന്നതെന്ന് അറിയില്ലെന്ന് തന്റെ പ്രസംഗത്തിലൂടെ ലോട്ടറി ഡയറക്ടര്‍ വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X