Get Updates
Get notified of breaking news, exclusive insights, and must-see stories!

വംശവാഴ്ചയ്ക്കുളള ലീഡറുടെ നീക്കങ്ങള്‍ വിജയത്തിലേയ്ക്ക്

തിരുവനന്തപുരം : രാഷ്ട്രീയത്തോട് വിടപറയും മുമ്പ് മകളെ സ്ഥാനങ്ങളിലെത്തിയ്ക്കാനുള്ള ലീഡറുടെ ശ്രമങ്ങള്‍ വിജയത്തിലേയ്ക്ക്.

പത്മജ യ്ക്ക് ലോക്സഭാ സീറ്റു നല്‍കുന്ന കാര്യത്തില്‍ കരുണാകരന്‍ സോണിയയുടെ സമ്മതം നേടിയതായി അറിയുന്നു.

കരുണാകന്റെ നിര്‍ദ്ദേശപ്രകാരം കഴിഞ്ഞയാഴ്ച ദില്ലിയിലെത്തിയ പത്മജ സോണിയയുമായി ഒരു മണിക്കൂര്‍ ചര്‍ച്ച നടത്തിയിരുന്നു. മകനു പിന്നാലെ മകളെയും കേരള രാഷ്ട്രീയത്തിലെ ശക്തികേന്ദ്രമാക്കാനാണ് ലീഡറുടെ നീക്കമെന്ന് അദ്ദേഹത്തിന്റെ വിശ്വസ്തര്‍ പറയുന്നു. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ മുരളീധരനോ കരുണാകരനോ മത്സരിച്ച സീറ്റില്‍ പത്മജമത്സരിക്കുമെന്നാണ് ധാരണ.

കെപിസിസി പ്രസിഡന്റായതുകൊണ്ട് കെ. മുരളീധരന്‍ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാദ്ധ്യതയില്ല. ഇനിയൊരു തിരഞ്ഞെടുപ്പ് യുദ്ധത്തിന് തനിക്ക് ബാല്യമില്ലെന്ന് ലീഡര്‍ക്കും അറിയാം. അതിനാല്‍ ഇപ്പോഴേ പത്മജയ്ക്ക് സീറ്റ് ഉറപ്പിക്കാനാണ് കരുനീക്കം. തന്റെ കാലം കഴിയുന്നതിനു മുമ്പ് മക്കളെ കോണ്‍ഗ്രസിന്റെ അധികാര കേന്ദ്രമാക്കുക എന്നതാണ് ലീഡറുടെ ലക്ഷ്യം.

മകന്റെ കാര്യത്തില്‍ ഈ ലക്ഷ്യം ഏതാണ്ട് സാധിച്ചു കഴിഞ്ഞു. കരുണാകരനെ എതിര്‍ക്കുന്നു എന്ന നാട്യത്തില്‍ ആന്റണിയുടെ സ്വന്തക്കാരനായ മുരളീധരന്‍, കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ തന്റെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. ആന്റണി ഗ്രൂപ്പിനെക്കൊണ്ട് മുരളിയെ അംഗീകരിപ്പിക്കുക എന്ന ലക്ഷ്യം ലീഡര്‍ നിഷ്പ്രയാസം സാധിച്ചെടുത്തു.

കേരള രാഷ്ട്രീയത്തില്‍ മുരളിയ്ക്ക് കൂടുതല്‍ അവസരങ്ങള്‍ വേണമെന്ന് ലീഡര്‍ ആഗ്രഹിക്കുന്നു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി മുരളി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുന്ന നിമിഷമാണ് കരുണാകരന്‍ മനസില്‍ കാണുന്നത്. അതിനാല്‍ അടുത്ത തവണ മുരളിയെ ലോക്സഭയില്‍ മത്സരിപ്പിക്കാന്‍ ലീഡര്‍ക്ക് താല്‍പര്യമുണ്ടാവില്ല.

85 വയസായ ലീഡര്‍ രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കുമെന്ന അഭ്യൂഹം ശക്തമായി നിലനില്‍ക്കുകയാണ്. ഗുരുവായൂര്‍ ക്ഷേത്രത്തിനടുത്ത് പത്മജ പുതിയ വീട് പണികഴിപ്പിച്ചതോടെ ഈ അഭ്യൂഹം ശക്തമായി. വിരമിച്ചതിനു ശേഷം തന്റെ ഇഷ്ടദൈവമായ ഗുരുവായൂരപ്പന്റെ സമീപം സ്ഥിരമായി താമസിക്കാനാണ് ഇവിടെ പത്മജവീടു വച്ചതെന്നാണ് ലീഡറുമായി അടുത്ത കേന്ദ്രങ്ങള്‍ പറയുന്നത്.

തിരുവനന്തപുരത്ത് വാടക വീട്ടില്‍ പത്മജയോടൊപ്പമാണ് ലീഡര്‍ ഇപ്പോള്‍ താമസിക്കുന്നത്. പുതിയ വീടിന്റെ പാലുകാച്ചിനു ശേഷം ലീഡര്‍ അങ്ങോട്ടു താമസം മാറും. എന്നാല്‍ അച്ഛന്‍ രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കുന്നെന്ന വാര്‍ത്ത പത്മജ നിഷേധിക്കുന്നു.

അദ്ദേഹം രാഷ്ട്രീയത്തോട് വിടപറയുമെന്ന് എനിയ്ക്ക് തോന്നുന്നില്ല. രാഷ്ട്രീയമാണ് അച്ഛന്റെ ജീവശ്വാസം അവര്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+