Get Updates
Get notified of breaking news, exclusive insights, and must-see stories!

യാഗ-സ-ന്ത-തി-ക-ള്‍ ഒത്തു-ചേര്‍-ന്നു

കൊച്ചി: പുത്രകാമേഷ്ടി യാഗത്തിന് ശേഷം ജനിച്ച 24 കുട്ടികള്‍ കൊച്ചിയില്‍ ഒത്തുചേര്‍ന്നു. 1992ല്‍ നടന്ന പുത്രകാമേഷ്ടി യാഗത്തില്‍ പങ്കെടുത്ത ഭാര്യാഭര്‍ത്താക്കന്മാര്‍ക്കുണ്ടായ കുട്ടികളാണ് കൊച്ചിയിലെത്തിയത്. കുട്ടികളുടെ ദോഷങ്ങള്‍ അകറ്റുന്നതിനായി പ്രത്യേക പൂജകള്‍ നടത്തി.

ജ്യോതിഷ ഗവേഷണ കേന്ദ്രമാണ് കൊച്ചിയില്‍ കുട്ടികള്‍ക്കായി പ്രത്യേക പൂജകള്‍ സംഘടിപ്പിച്ചത്. പുത്രകാമേഷ്ടി യാഗം നടത്തി 10 വര്‍ഷം തികയുന്ന വേളയിലാണ് പ്രത്യേക ചടങ്ങ് നടന്നത്

യാഗത്തില്‍ പങ്കെടുത്തതിന് ശേഷം കുട്ടികളുണ്ടായ 50 കുടുംബങ്ങളുടെ ലിസ്റ് തയ്യാറാക്കി അവര്‍ക്കായി പ്രത്യേക പൂജ നടത്തുകയായിരുന്നുവെന്ന് ജ്യോതിഷ ഗവേഷണ കേന്ദ്രം പ്രസിഡന്റ് വി. എസ്. രാമകൃഷ്ണന്‍ നായര്‍ പറഞ്ഞു. ഇപ്പോഴത്തെ ഗ്രഹനില കുട്ടികളുടെ വിദ്യാഭ്യാസത്തെയും കലാപരമായ കഴിവുകളെയും ബാധിക്കുമെന്നതിനാലാണ് പ്രത്യേക പൂജ നടത്തിയത്.

17 കുടുംബങ്ങളാണ് ഏപ്രില്‍ 28 ഞായറാഴ്ച നടന്ന പ്രത്യേക പൂജകളില്‍ പങ്കെടുത്തത്. യാഗത്തില്‍ പങ്കെടുത്തതു കൊണ്ടാണ് തങ്ങള്‍ക്ക് കുട്ടികളുണ്ടായതെന്ന് ഉറച്ചുവിശ്വസിക്കുന്നവരാണ് പൂജയില്‍ പങ്കെടുത്ത എല്ലാ കുടുംബങ്ങളും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+