വടകരയില്‍ ചുഴലിക്കാറ്റ്, കോടികളുടെ നഷ്ടം
വടകര: വടകരയിലും പരിസര പ്രദേശങ്ങളിലും ഏപ്രില്‍ 27 ശനിയാഴ്ചയുണ്ടായ ചുഴലിക്കാറ്റില്‍ കോടികളുടെ നാശനഷ്ടം കണക്കാക്കുന്നു. വടകര താലൂക്കിലും ഏറാമല പഞ്ചായത്തിലുമായി ഇരുന്നൂറോളം വീടുകളാണ് പൂര്‍ണമായി തകര്‍ന്നത്.
ശനിയാഴ്ച കേരളത്തില്‍ പല സ്ഥലത്തു കനത്ത മഴയും കാറ്റും ഉണ്ടായിരുന്നു.
തലശ്ശേരിയില്‍ മാത്രം ഇടിമിന്നലേറ്റ് അഞ്ചു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആയഞ്ചേരി ചെട്ട്യാങ്കണ്ടിയില്‍ കേളുകുറുപ്പിന്റെ ഭാര്യ മീനാക്ഷിയമ്മ (50), മകന്‍ ബിജി (15), വടകര പഴക്കാവില്‍ തയ്യുള്ളതില്‍ കുഞ്ഞിക്കണ്ണന്റെ ഭാര്യ ദേവി (37), മകള്‍ ദീപ്തി (13), സഹോദരി ശാന്ത (35) എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മീനാക്ഷിയമ്മയുടെയും ബിജിയുടെയും വീട് ഇടിമിന്നലില്‍ പൂര്‍ണമായും തകര്‍ന്നു.
അഴിയൂര്‍, ഏറാമല, ഒഞ്ചിയും, ചോറോട് ചെക്യാട് പഞ്ചായത്തുകളിലാണ് കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായത്. വടകര താലൂക്കില്‍ നൂറോളം വീടുകള്‍ പൂര്‍ണമായും മുന്നൂറോളം വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഏറാമല പഞ്ചായത്തില്‍ നൂറോളം വീടുകള്‍ പൂര്‍ണമായും അഞ്ഞൂറോളം വീടുകള്‍ ഭാഗികമായും തകര്‍ന്നു.
പലയിടത്തും വൈദ്യതി പോസ്റുകള്‍ നിലംപതിച്ചു. വൈദ്യുതി ബന്ധം ഇത് പുന:സ്ഥാപിക്കാന്‍ ദിവസങ്ങള്‍ വേണ്ടിവരും. നാശനഷ്ടത്തിന്റെ കൃത്യമായ കണക്കുകള്‍ താലൂക്ക് അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications