റവന്യൂ ജീവനക്കാര്‍ പണിമുടക്കിലേയ്ക്ക്
തിരുവനന്തപുരം : റവന്യൂ വകുപ്പ് ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കിനൊരുങ്ങുന്നു. മതികെട്ടാന്‍ വനം കയ്യേറ്റത്തോടനുബന്ധിച്ച് റവന്യൂ ജീവനക്കാര്‍ക്കെതിരെ ശിക്ഷണ നടപടികള്‍ കൈക്കൊളളുന്നതിനും റവന്യൂ വകുപ്പില്‍ തസ്തികകള്‍ വെട്ടിക്കുറയ്ക്കുന്നതിനും എതിരെയാണ് പണിമുടക്ക്.
വിവിധ സംഘടനാ നേതാക്കള്‍ സംയുക്തമായാണ് പണിമുടക്ക് തീരുമാനം പ്രഖ്യാപിച്ചത്. എന്‍ജിഒ യൂണിയന്‍, എന്‍ജിഒ അസോസിയേഷന്‍, ജോയിന്റ് കൗണ്‍സില്‍ തുടങ്ങിയ സംഘടനകള്‍ യോഗത്തില്‍ സംബന്ധിച്ചു.
പണിമുടക്ക് തീയതി പിന്നീട് പ്രഖ്യാപിക്കും. രാഷ്ട്രീയ നേതൃത്വത്തിന്റെ അവിഹിത നടപടികള്‍ക്ക് ഉദ്യോഗസ്ഥരെ ബലിയാടാക്കുകയാണെന്ന് സംഘടനാ നേതാക്കള്‍ ആരോപിച്ചു.












Click it and Unblock the Notifications