48 സ്കൂളുകള്‍ അടച്ചുപൂട്ടും
തിരുവനന്തപുരം: സംസ്ഥാനത്തെ അനാദായകരമായ 48 സ്കൂളുകള്‍ അടച്ചുപൂട്ടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
50 കുട്ടികളില്‍ താഴെയുള്ള സ്കൂളുകളാണ് അടച്ചുപൂട്ടുന്നത്. രണ്ട് കിലോ മീറ്റര്‍ ചുറ്റളവിനുള്ളില്‍ വേറെ സ്കൂളുകളുണ്ടെങ്കിലാണ് ഈ സ്കൂളുകള്‍ അടച്ചുുപൂട്ടുക.
സഹകരണ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നത് സംബന്ധിച്ച് ഒരു പദ്ധതിയ്ക്ക് രൂപം നല്‍കും. എഡിബിയുമായി 1993 മുതല്‍ നടത്തിയിട്ടുള്ള ചര്‍ച്ചയുടെ രേഖകള്‍ പത്തു ദിവസത്തിനുളളില്‍ പുറത്തുവിടും.
കേരളത്തില്‍ നടത്തുന്ന സാമ്പത്തിക പരിഷ്കാരങ്ങള്‍ എഡിബി വായ്പ ലഭിക്കാന്‍ വേണ്ടി മാത്രമല്ലെന്ന് എഡിബിയെ അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.












Click it and Unblock the Notifications