അബ്കാരികള്‍ മദ്യനയത്തെ അട്ടിമറിക്കുന്നു
കൊച്ചി: കള്ള് ഷാപ്പുകളുടെ ലൈസന്‍സ് ഒറ്റക്കൊറ്റയ്ക്ക് നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തെ അബ്കാരികള്‍ അട്ടിമറിക്കുന്നു. പലയിടത്തും വ്യാജരേഖകള്‍ നല്‍കി ഷാപ്പുകളുടെ ലൈസന്‍സ് നേടിയെടുക്കാനാണ് അബ്കാരികള്‍ ശ്രമിക്കുന്നത്. വ്യാജരേഖകളാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അനുവദിച്ച ലൈസന്‍സുകള്‍ പലതും റദ്ദാക്കി.
വ്യാജരേഖ സമര്‍പ്പിച്ച് നേടിയ ലൈസന്‍സുകള്‍ ഇനിയും റദ്ദാക്കിയേക്കുമെന്നാണ് അറിയുന്നത്. പല പേരുകളില്‍ ലൈസന്‍സുകള്‍ നേടിയെടുക്കാനാണ് അബ്കാരികളുടെ ശ്രമം.
ഇതുവരെ ലൈസന്‍സ് അനുവദിച്ചത് സംസ്ഥാനത്തെ പകുതിയോളം കള്ള് ഷാപ്പുകള്‍ക്ക് മാത്രമാണ്. ഇവയില്‍ പലതും ഇനിയും തുറന്നുപ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടില്ല. തൊഴിലാളികളെ കുറയ്ക്കണമെന്നും അവരുടെ വേതനം കുറയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് പലരും കള്ള് ഷാപ്പ് തുറക്കാത്തത്.
ലൈസന്‍സ് നല്‍കാനുള്ള ഷാപ്പുകളുടെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. എക്സൈസ് ഉദ്യോഗസ്ഥര്‍ നല്‍കിയ മുന്‍ പരിചയ സര്‍ട്ടിഫിക്കറ്റുകളില്‍ കൃത്രിമം കാണിച്ചാണ് പലരും ലൈസന്‍സിന് അപേക്ഷ നല്‍കിയിരിക്കുന്നത്.












Click it and Unblock the Notifications