ഗുജറാത്തില്‍ രണ്ട് പേര്‍ കൂടി മരിച്ചു
അഹമ്മാദാബാദ്: കലാപാിയില്‍ എരിഞ്ഞുകൊണ്ടിരിക്കുന്ന ഗുജറാത്തില്‍ രണ്ട് മരണം കൂടി. അഹമ്മദാബാദിലെ കാലുപൂര്‍ പ്രദേശത്ത് ഒരു വീട്ടില്‍ നാടന്‍ ബോംബുണ്ടാക്കുന്നതിനിടയിലുണ്ടായ പൊട്ടിത്തെറിയില്‍ പരിക്കേറ്റ രണ്ട് പേരാണ് ആശുപത്രിയില്‍ വെച്ച് മരിച്ചത്.
ഇതോടെ ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 900 ആയി. 923 പേര്‍ മരിച്ചെന്നാണ് അനൗദ്യോഗികമായ വിവരം.
സമാധാന റാലി നടന്ന ഞായറാഴ്ച വിവിധ സ്ഥലങ്ങളിലുണ്ടായ അക്രമസംഭവങ്ങളില്‍ ഒമ്പതു പേര്‍ കൊല്ലപ്പെട്ടിരുന്നു.












Click it and Unblock the Notifications