ഒമര്‍ അബ്ദുള്ളയും രാജി വച്ചു
ദില്ലി: ഗുജറാത്ത് പ്രശ്നത്തെ ചൊല്ലി രാംവിലാസ് പാസ്വാന് പിന്നാലെ വിദേശകാര്യ സഹമന്ത്രി ഒമര്‍ അബ്ദുള്ളയും രാജിവെച്ചതായി വാര്‍ത്ത. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഏപ്രില്‍ 30 ചൊവാഴ്ച പ്രതിപക്ഷം പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ നാഷണല്‍ കോണ്‍ഫറന്‍സ് തീരുമാനിച്ചു. അഞ്ച് അംഗങ്ങളാണ് നാഷണല്‍ കോണ്‍ഫറന്‍സിന് പാര്‍ലമെന്റിലുള്ളത്.
കശ്മീര്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയുടെ മകനാണ് ഒമര്‍ അബ്ദുള്ള.












Click it and Unblock the Notifications