റോജ മാനസിക വൈകല്യമുള്ള കുട്ടികളോടൊപ്പം ചെലവിടണം
ചെന്നൈ: തമിഴ് നടി റോജ മാനസിക വൈകല്യമുള്ള കുട്ടികളെ പാര്‍പ്പിക്കുന്ന ആതുരാലയത്തില്‍ ഒരു ദിവസം ചെലവിടണമെന്ന് മദ്രാസ് ഹൈക്കോടതി.
കൊടുത്തു തീര്‍ക്കേണ്ട കടം നിശ്ചിത സമയത്തിനുള്ളില്‍ വീട്ടണമെന്ന ഹൈക്കോടതി വിധിയുണ്ടായപ്പോള്‍ താന്‍ആത്മഹത്യയെ കുറിച്ച് ആലോചിച്ചെന്ന് റോജ ഒരു സ്വകാര്യ സംഭാഷണത്തില്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയുടെ അപൂര്‍വ വിധിയുണ്ടായത്.
കോടതിക്ക് അസൗകര്യം സൃഷ്ടിച്ചതിന്റെ പേരിലാണ് മദ്രാസ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. മാനസിക വൈകല്യമുള്ള കുട്ടികള്‍ക്കായുള്ള ശിവശക്തി കാക്കും കരങ്ങള്‍ എന്ന ആതുരാലയത്തിലാണ് റോജ ഒരു ദിവസം ചെലവിടേണ്ടത്. കുട്ടികള്‍ക്ക് ഭക്ഷണവും വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും റോജ വാങ്ങിക്കൊടുക്കണം. ഒരു മാസത്തിനുള്ളില്‍ കോടതി വിധി നടപ്പിലാക്കിയിരിക്കണം- അത്യപൂര്‍വമായ വിധിയില്‍ പറയുന്നു.












Click it and Unblock the Notifications