അമൃതാനന്ദമയിയുടെ മലബാര്‍ പര്യടനം തുടങ്ങി
വളളിക്കാവ് : മാതാ അമൃതാനന്ദമയിയുടെ മലബാര്‍ പര്യടനം ആരംഭിച്ചു. തിങ്കളാഴ്ച വൈകുന്നേരം വടകരയിലെത്തിയ അവര്‍ മെയ് രണ്ട് വ്യാഴാഴ്ച വരെ അവിടെയുണ്ടാകും. മെയ് രണ്ടിന് തലശേരിയിലേയ്ക്ക് പോകും.
തലശ്ശേരിയില്‍ നിന്നും കാഞ്ഞങ്ങാട്ടേയ്ക്ക് പോകുന്ന അമൃതാനന്ദമയി മെയ് നാലിന് കണ്ണൂരിലെത്തും. ശിഷ്യന്‍മാരുടെ ഒരു സംഘം അവരെ അനുഗമിക്കുന്നുണ്ട്.
അമ്മയെ സ്വീകരിക്കാന്‍ തലശ്ശേരിയില്‍ വന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കണ്ണൂര്‍ മഠാധിപന്‍ സ്വാമി വേദാമൃത ചൈതന്യയുടെ നേതൃത്വത്തില്‍ അമൃതാനന്ദമയിയെ സ്വീകരിക്കാന്‍ ജില്ലയാകെ ഒരുങ്ങിക്കഴിഞ്ഞു. അമ്മയുടെ വര്‍ണ്ണചിത്രങ്ങളും ബോഡുകളും പോസ്ററുകളുമെല്ലാം പ്രധാനവീഥികളില്‍ നിരന്നിട്ടുണ്ട്.












Click it and Unblock the Notifications