Get Updates
Get notified of breaking news, exclusive insights, and must-see stories!

സഹകരണ ബാങ്ക് ഭരണസമിതികള്‍ പിരിച്ചുവിടും

തിരുവനന്തപുരം: സംസ്ഥാനത്തെ 12 -സഹകരണ ജില്ലാ ബാങ്കുകളുടെയും സംസ്ഥാന സഹകരണ ബാങ്കിന്റെയും ഭരണ സമിതികള്‍ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തും.

ഓര്‍ഡിനന്‍സിലൂടെ ഭരണ സമിതികള്‍ പിരിച്ചുവിടാനാണ് സര്‍ക്കാര്‍ തീരുമാനം. ജില്ലാ സഹകരണ ബാങ്കുകളിലേക്കും സംസ്ഥാന സഹകരണ ബാങ്കിലേക്കുമുള്ള തിരഞ്ഞെടുപ്പ് ഉടനുണ്ടാകും. ഓര്‍ഡിനന്‍സിന്റെ കരട് രൂപത്തിന് ഏപ്രില്‍ 29 തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം കരട് രൂപം നല്‍കി.

ജില്ലാ ബാങ്കുകളിലേക്കുള്ള വോട്ടവകാശം സംബന്ധിച്ച് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കൊണ്ടുവന്ന മാറ്റങ്ങള്‍ പുതിയ ഓര്‍ഡിനന്‍സില്‍ തള്ളിക്കളയുന്നു. പുതിയ ഓര്‍ഡിനന്‍സ് അനുസരിച്ച് എല്ലാ പ്രാഥമിക സഹകണ സംഘങ്ങള്‍ക്കും ജില്ലാ സഹകരണ ബാങ്കിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വോട്ടവകാശം ഉണ്ടാവും. അരവിന്ദാക്ഷന്‍ കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരമാണ് ഈ നടപടിയെന്ന് സഹകരണ മന്ത്രി എം. വി. രാഘവന്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+