Get Updates
Get notified of breaking news, exclusive insights, and must-see stories!

മലമ്പുഴയില്‍ അനധികൃത നെല്‍കൃഷി നശിപ്പിച്ചു

പാലക്കാട് : മലമ്പുഴ ഡാമിന്റെ സംഭരണ പ്രദേശത്ത് അനധികൃതമായി നടത്തിയ 100 ഏക്കര്‍ നെല്‍കൃഷി ജലസേചന വകുപ്പുദ്യോഗസ്ഥര്‍ നശിപ്പിച്ചു. ഇവരെ തടസ്സപ്പെടുത്തിയ കര്‍ഷകരെ അറസ്റു ചെയ്തു. പൊലീസ് സഹായത്തോടെയാണ് നെല്‍കൃഷി നശിപ്പിച്ചത്.

21 സ്ത്രീകളുള്‍പ്പെടെ 88 പേര്‍ അറസ്റിലായെന്ന് പൊലീസ് അറിയിച്ചു. ഞായറാഴ്ച മുതലാണ് നെല്‍കൃഷി നശിപ്പിക്കല്‍ ആരംഭിച്ചത്.

ഡാമിന്റെ സംഭരണ പ്രദേശത്ത് നടത്തുന്ന നെല്‍കൃഷി ഡാമിന്റെ സുരക്ഷിതത്വത്തിന് ഭീഷണിയാണെന്ന് ആരോപണമുയര്‍ന്നിരുന്നു. മാത്രമല്ല കീടനാശിനികളുടെ അമിതോപയോഗം കാരണം ഡാം വെളളം കുടിക്കാന്‍ അയോഗ്യമായിട്ടുണ്ട്. ഇത് പരിസരത്തുളള ആയിരക്കണക്കിനാളുകളെ ദോഷകരമായി ബാധിച്ചിട്ടുണ്ട്.

റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ രമേശന്റെ നേതൃത്വത്തിലാണ് കൃഷി നശിപ്പിക്കല്‍ നടന്നത്. വകുപ്പിലെ 60 ജോലിക്കാരുടെ സഹായത്തോടെ രണ്ടു ദിവസത്തിനുളളില്‍ 1,00 ഏക്കര്‍ കൃഷി നശിപ്പിക്കപ്പെട്ടു. 3,00 ഏക്കര്‍ പ്രദേശത്ത് ഇത്തരത്തിലുളള അനധികൃത കൃഷി നടത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വിവിധ വകുപ്പുകളുടെ നിരന്തരമായ മുന്നറിയിപ്പുണ്ടായിട്ടും ഈ പ്രദേശത്ത് അനധികൃത കൃഷി നിര്‍ബാധം തുടരുകയാണ്.

എന്നാല്‍ അടിയന്തരമായി കൃഷി നശിപ്പിക്കല്‍ നിര്‍ത്തിവയ്ക്കണമെന്ന് മലമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കണ്ണദാസന്‍ ആവശ്യപ്പെട്ടു. സാമ്പത്തികമായി ആകെ തകര്‍ന്നു നില്‍ക്കുന്ന കര്‍ഷകര്‍ കൊയത്തു കാലം കാത്തിരിക്കുമ്പോഴാണ് സര്‍ക്കാരിന്റെ ഈ നടപടിയെന്ന് അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+