മതികെട്ടാന്‍: കൈയേറ്റം നടന്നെന്ന് സമിതി
തിരുവനന്തപുരം: മതികെട്ടാനില്‍ അനധികൃത കൈയേറ്റം നടന്നതായി ആദ്യ തെളിവെടുപ്പില്‍ കണ്ടെത്തിയതായി അഡിഷണല്‍ ചീഫ് സെക്രട്ടറി ചന്ദ്രശേഖരന്‍ നായര്‍ വ്യക്തമാക്കി.
ഏപ്രില്‍ 29 ന് മതികെട്ടാന്‍ സന്ദര്‍ശച്ച ഉദ്വോഗസ്ഥ സംഘം 30 നാണ് തെളിവെടുപ്പ് നടത്തിയത്. പട്ടയവുമായി പലരും തെളിവെടുപ്പിനായി എത്തിയിരുന്നു. തിരുവിതാംങ്കൂര്‍ മഹാരാജാവ് നല്‍കിയ പട്ടയത്തിന്റെ പ്രതികളുമായാണ് പലരും എത്തിയത് . തമിഴ് നാട്ടില്‍ നിന്നുള്ളവരും തെളിവ് നല്‍കാനായി എത്തിയിരുന്നു.
ഇതില്‍ ആദിവാസികള്‍ ഉണ്ടായിരുന്നില്ല. 25 പേരാണ് പട്ടയവുമായി എത്തിയത്. വന്‍കിട ഏലത്തോട്ടം ഉടമകളാണ് തെളിവു നല്‍കാനായി എത്തിയത്.
പലരും വ്യാജ പട്ടയവുമായാണ് തെളിവെടുപ്പിന് എത്തിയിരുന്നത്.












Click it and Unblock the Notifications