എസ് എസ് എല്‍ സി പരീക്ഷാ ഫലം ജൂണ്‍ ഒന്നിന്
തിരുവനന്തപുരം: എസ് എസ് എല്‍ സി പരീക്ഷാ ഫലം ജൂണ്‍ ഒന്നിന് പ്രസിദ്ധീകരിച്ചേയ്ക്കും.
ഇതിനായുള്ള ശ്രമത്തിലാണ് പരീക്ഷാ ഭവന്‍ അധികൃതര്‍. പരീക്ഷ ഏപ്രില്‍ 29 തിങ്കളാഴ്ചയാണ് അവസാനിച്ചത്.
കേരളത്തിലും ലക്ഷദ്വീപിലും, ഗള്‍ഫിലെ സ്കൂളുകളിലുമായി ആറുലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്.
സാധാരണ മേയ് 27 നാണ് പരീക്ഷാ ഫലം പ്രസിദ്ധീകരിയ്ക്കുക. പരീക്ഷ ഒരുമാസം വൈകിയെങ്കിലും നാല് ദിവസം മാത്രം വൈകി ജൂണ്‍ ഒന്നിന് ഫലം പ്രസിദ്ധീകരിയ്ക്കാന്‍ കഴിയുമെന്ന് വിദ്യാഭ്യാസ വകുപ്പ് പ്രതീക്ഷിയ്ക്കുന്നു.
ഇക്കുറി ഉത്തര കടലാസ് മൂല്യനിര്‍ണ്ണയവും ടാബുലേഷനും ഒരേസമയം നടത്താനാണ് ഉദ്ദേശം. ഫലപ്രഖ്യാപനം വേഗത്തിലാക്കാനാണിത്.
പരിശോധനയ്ക്കായി 15,333 അസിസ്റണ്ട് എക്സാമിനര്‍മാരേയും 1,530 അഡിഷണല്‍ എക്സാമിനര്‍മാരേയും നിയമിച്ചിട്ടുണ്ട്. മൂല്യ നിര്‍ണ്ണയം മേയ് രണ്ടുമുതല്‍ 17 വരെ 48 കേന്ദ്രങ്ങളില്‍ നടക്കും.
സര്‍ക്കാര്‍ ജീവനക്കാരുടെ സമരം കാരണം ഒരുമാസം വൈകിയാണ് ഈ വര്‍ഷം പരീക്ഷ നടന്നത്. സാധാരണയില്‍ നിന്ന് വ്യത്യസ്ഥമായി അവധിക്കാലത്ത് പരീക്ഷ നടന്നത് കൊണ്ട് ഈ സമയം ജോലി ചെയ്ത അദ്ധ്യാപകര്‍ക്ക് പ്രത്യേക വേതനം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിയ്ക്കുന്നത്. ഇതിനായി എട്ട് കോടിയോളം രുപ സര്‍ക്കാരിന് അധിക ചെലവ് വരുന്നുണ്ട്.












Click it and Unblock the Notifications