25 ടൂറിസം ക്ലബുകള്‍ സ്ഥാപിക്കും: മന്ത്രി
കൊച്ചി: വിനോദസഞ്ചാര വികസനവുമായി ബന്ധപ്പെട്ട് ഈ വര്‍ഷം ബോധവത്കരണത്തിനായിരിക്കും കൂടുതല്‍ പ്രാധാന്യം നല്‍കുകയെന്ന് വിനോദസഞ്ചാര മന്ത്രി കെ. വി. തോമസ് അറിയിച്ചു.
25 ടൂറിസം ക്ലബുകള്‍ സംസ്ഥാനത്ത് സ്ഥാപിക്കും. ഇതിനായി ഒമ്പത് ലക്ഷം രൂപ ചെലവഴിക്കും. 10 ലക്ഷം രൂപ ചെലവില്‍ മറ്റ് സംസ്ഥാനതല പരിപാടികള്‍ സംഘടിപ്പിക്കും.
വിനോദസഞ്ചാരത്തിനായി അടിസ്ഥാനപരമായ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് പ്രാധാന്യം നല്‍കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ പ്രധാന നഗരങ്ങളില്‍ ഓരോ മാതൃകാ റോഡുകള്‍ വികസിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു.












Click it and Unblock the Notifications