വി സി മാര്‍ നിര്‍ദ്ദേശം സമര്‍പ്പിയ്ക്കണം
തിരുവനന്തപുരം: വൈസ് ചാന്‍സലര്‍മാര്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്താന്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിയ്ക്കണമെന്ന് ആസൂത്രണ ബോര്‍ഡ് നിര്‍ദ്ദേശം.
ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വിളിച്ച് ചേര്‍ത്ത വി സി മാരുടെ യോഗത്തിലാണ് ഈ നിര്‍ദ്ദേശം ഉന്നയിച്ചത്. കോളെജ് വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനായാണ് ആസൂത്രണ ബോര്‍ഡ് വി സി മാരുടെ യോഗം വിളിച്ച് ചേര്‍ത്തത്. കോളെജ് കാമ്പസുകളിലെ രാഷ്ട്രീയം അവസാനിപ്പിയ്ക്കുകയും ചര്‍ച്ചാ വിഷയമായിരുന്നു.
മൂന്ന് വൈസ് ചാന്‍സലര്‍മാരും രണ്ട് പ്രൊ വൈസ് ചാന്‍സലര്‍മാരുമാണ് യോഗത്തില്‍ പങ്കെടുത്തത്. പല ഉന്നത സമിതികളും വിദ്യാഭ്യാസ സംവിധാനം മെച്ചപ്പെടുത്താനായി നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും അവയിലൊന്നും നടപടികള്‍ സ്വീകരിച്ചിട്ടില്ല. പല സര്‍വകലാശാലകളും പണം വകമാറ്റി ചെലവാക്കുന്നുമുണ്ടെന്ന് ആസൂത്രണബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി. രാമചന്ദ്രന്‍ പറഞ്ഞു.
കേരളത്തില്‍ മെഡിയ്ക്കല്‍ സര്‍വകലാശാല സ്ഥാപിയ്ക്കാന്‍ യാതൊരു ഉദ്ദേശവും ഇപ്പോള്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications