ശാസനാ പ്രമേയം പരാജയപ്പെട്ടു
ദില്ലി: ഗുജറാത്ത് പ്രശ്നം സംബന്ധിച്ച് പ്രതിപക്ഷം ലോക്സഭയില്‍ അവതരിപ്പിച്ച ശാസനാ പ്രമേയം പരാജയപ്പെട്ടു. 184-ാം ചട്ടം അനുസരിച്ച് അവതരിപ്പിച്ച പ്രമേയത്തിന് അനുകൂലമായി 184 പേര്‍ വോട്ട് ചെയ്തപ്പോള്‍ 276 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു. എട്ട് പേര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
പ്രമേയത്തിന്മേലുള്ള ചര്‍ച്ച 16 മണിക്കൂറിലേറെ നീണ്ടുനിന്നതിനാല്‍ മെയ് 1 ബുധനാഴ്ച രാവിലെയാണ് വോട്ടെടുപ്പ് നടന്നത്.
പാര്‍ലമെന്റില്‍ മറുപടി പ്രസംഗം നടത്തിയ വാജ്പേയി വികാരാധീനനായാണ് സംസാരിച്ചത്. ഗുജറാത്ത് പ്രശ്നത്തില്‍ പരസ്പര വിരുദ്ധമായ നിലപാടാണ് താന്‍ സ്വീകരിച്ചതെന്ന പ്രതിപക്ഷത്തിന്റെ ആരോപണം അദ്ദേഹം നിഷേധിച്ചു. തന്റെ നിലപാട് എപ്പോഴും വ്യക്തമായിരുന്നുവെന്നും ഗുജറാത്തില്‍ പറഞ്ഞത് തന്നെയാണ് താന്‍ ഗോവയിലും പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാ രാഷ്ട്രീയപാര്‍ട്ടികളും രാഷ്ട്രീയ താത്പര്യത്തിനുപരിയായി ഉയരണം. ഗുജറാത്ത് ഭാവിയ്ക്കു നേരെയുള്ള ഒരു ചോദ്യചിഹ്നമാണ്. എല്ലാവരും ഒത്തുനിന്നില്ലെങ്കില്‍ അത് നമുക്ക് തന്നെ ആപത്താകും.
മാധ്യമങ്ങള്‍ കലാപത്തിന്റെ ചിത്രങ്ങള്‍ ആവര്‍ത്തിച്ചുകാണിക്കുന്നത് അപകടകരമാണെന്നും കലാപത്തിന്റെയും മൃതദേഹങ്ങളുടെയും ചിത്രങ്ങള്‍ കാണിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തേണ്ടതുണ്ടെന്നും വാജ്പേയി പറഞ്ഞു.
പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് ശേഷം തെലുങ്കുദേശം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. തങ്ങളുടെ ആവശ്യങ്ങളിന്മേല്‍ പ്രധാനമന്ത്രി യാതൊരു പരാമര്‍ശവും നടത്തിയില്ലെന്ന് ആരോപിച്ചായിരുന്നു ഇറങ്ങിപ്പോക്ക്.












Click it and Unblock the Notifications