മാതൃഭൂമി മുന്‍ എഡിറ്റര്‍ക്കും മാനേജിംഗ് എഡിറ്റര്‍ക്കും തടവ്ശിക്ഷ
കോഴിക്കോട്: മാതൃഭൂമി മാനേജിംഗ് എഡിറ്റര്‍ പി വി ചന്ദ്രനും മുന്‍ എഡിറ്റര്‍ കെ. കെ. ശ്രീധരന്‍ നായര്‍ക്കും മൂന്നുമാസത്തെ തടവ് ശിക്ഷ വിധിച്ചുകൊണ്ട് കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് ഉത്തരവായി.
കുറ്റക്കാര്‍ക്ക് കോടതിയില്‍ ഹാജരാവാന്‍ മേയ് 31 വരെ കോടതി സമയം അനുവദിച്ചിട്ടുണ്ട്.
മുന്‍ കോഴിക്കോട് മേയര്‍ എ കെ പ്രേമജം നല്‍കിയ മാനനഷ്ടകേസിലാണ് ഈ വിധി ഉണ്ടായത്. 1998 ഏപ്രില്‍ 12ന് മാതൃഭൂമിയല്‍ വന്ന ഒരു മാതൃസങ്കല്പം ഇങ്ങനെയും എന്ന ലേഖനമാണ് മാനനഷ്ടക്കേസിന് ആധാരം. കോഴിക്കോട് മേയറായിരുന്ന പ്രേമജം വടകര നിയോജകമണ്ഡലത്തില്‍ നിന്ന് എം. പി. ആയി തിരഞ്ഞെടുക്കപ്പെട്ട വേളയിലായിരുന്നു ഈ ലേഖനം വന്നത്.
ഇരുവരും 5,000 രൂപ വീതം പിഴയും ഒടുക്കേണ്ടതുണ്ട്. പിഴ ഒടുക്കിയില്ലെങ്കില്‍ മൂന്നുമാസം കൂടി തടവ് ശിക്ഷ അനുഭവിയ്ക്കണം. പരാതിക്കാരിയ്ക്ക് 7000 രൂപ കോടതി ചെലവ് നല്‍കാനും ഉത്തരവില്‍ പറയുന്നു.












Click it and Unblock the Notifications