കേരളത്തില്‍ ഓണ്‍ലൈന്‍ ലോട്ടറി വ്യാപകം
കൊച്ചി: കേരളത്തില്‍ ഓണ്‍ലൈന്‍ ലോട്ടറിയ്ക്ക് വന്‍ പ്രതികരണം. ഓണ്‍ലൈന്‍ ലോട്ടറി പ്രാരംഭ ഘട്ടത്തിലാണെങ്കിലും കേരളത്തില്‍ വില്പന വ്യാപകമാണ്. ആഴ്ചയില്‍ മൂന്ന് ലക്ഷത്തിലേറെ രൂപയുടെ ടിക്കറ്റുകളാണ് കേരളത്തില്‍ വില്‍ക്കുന്നത്.
എസ്സെല്‍ ഗ്രൂപ്പിന്റെ പ്ലേ വിന്നിന് കേരളത്തില്‍ ആവശ്യക്കാര്‍ വളരെ കൂടുതലാണ്. സിക്കിം ലോട്ടറിയാണ് ഇപ്പോള്‍ പ്ലേ വിന്‍ വില്‍ക്കുന്നത്. ഗോടോക്കിലാണ് ഇതിന്റെ നറുക്കെടുപ്പ് നടക്കുന്നത്. നറുക്കെടുപ്പ് വിവിധ ടെലിവിഷന്‍ ചാനലുകളില്‍ കാണിയ്ക്കുന്നുമുണ്ട്.
ഉപഭോക്താക്കള്‍ പെരുകിയതിനെ തുടര്‍ന്ന് പല പ്രമുഖ ലോട്ടറി ഏജന്‍സികളും ഓണ്‍ലൈന്‍ ലോട്ടറി ഡീലര്‍ഷിപ്പ് ഏറ്റെടുത്തിട്ടുണ്ട്.
മോഡി ഗ്രൂപ്പിന്റെ സിക്സോയും കോയമ്പത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബെസ്റ് ആന്റ് കമ്പനിയും അടുത്തു തന്നെ ഓണ്‍ലൈന്‍ ലോട്ടറി രംഗത്ത് പ്രവേശിക്കുമെന്നാണ് കരുതുന്നത്. മോഡി ഗ്രൂപ്പിന് പഞ്ചാബ് സര്‍ക്കാരിനുവേണ്ടി ഓണ്‍ലൈന്‍ ലോട്ടറി നടത്താനുള്ള അനുമതിയാണ് കിട്ടിയിട്ടുള്ളത്.
100 ഡീലര്‍മാരാണ് പ്ലേവിന്നിന്റെ ടിക്കറ്റുകള്‍ വില്‍ക്കുന്നത്. 200 ഓളം ഡീലര്‍മാര്‍ കൂടുതലായി രംഗത്തേക്ക് കടന്നുവരുമെന്ന് കരുതുന്നു.
ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തിയവും ഓഹരി ദല്ലാളുമാരും കച്ചവടക്കാരുമാണ് ഡീലര്‍മാരായി രംഗത്ത് വരുന്നത്. പ്രധാന ലോട്ടറി ഏജന്‍സികളും രംഗത്തേക്ക് വരുന്നു. കേരളത്തില്‍ ഇതിനകം 15 ലക്ഷത്തോളം രൂപയുടെ സമ്മാനങ്ങള്‍ ടിക്കറ്റുകളിന്മേല്‍ ലഭിച്ചിട്ടുണ്ട്.
ഓണ്‍ലൈന്‍ ലോട്ടറി വ്യാപകമായത് സാധാരണ ലോട്ടറി ടിക്കറ്റ് വില്പനയെ ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു മാസമായി സാധാരണ ലോട്ടറി ടിക്കറ്റിന്റെ വില്പന താഴോട്ടാണ്.












Click it and Unblock the Notifications