പരിയാരം മെഡിക്കല്‍ കോളജിന് സ്ഥിരംഗീകാരം
ദില്ലി: പരിയാരം മെഡിക്കല്‍ കോളജിന് സ്ഥിരംഗീകാരം നല്‍കാന്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ജനറല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
ഏപ്രില്‍ 30 ചൊവാഴ്ച ദില്ലിയില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം കൈകൊണ്ടത്. അംഗീകാരം നല്‍കുന്നതു സംബന്ധിച്ച് കേന്ദ്രമന്ത്രിസഭ നടപടി ക്രമം പൂര്‍ത്തിയാക്കേണ്ടതുണ്ട്.
പരിയാരം മെഡിക്കല്‍ കോളജിന് അംഗീകാരം നല്‍കുന്നതു സംബന്ധിച്ച് മെയ് ഒന്നിനു മുമ്പ് അന്തിമ തീരുമാനം കൈകൊള്ളണമെന്ന സുപ്രിം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് കൗണ്‍സില്‍ ചൊവാഴ്ച യോഗം ചേര്‍ന്ന് തീരുമാനമെടുത്തത്.
ഏപ്രില്‍ 24ന് ചേര്‍ന്ന മെഡിക്കല്‍ കൗണ്‍സില്‍ എക്സിക്യൂട്ടീവ് യോഗം പരിയാരം മെഡിക്കല്‍ കോളജിന് സ്ഥിരാംഗീകാരം നല്‍കുന്നതിന് ശുപാര്‍ശ ചെയ്തിരുന്നു.












Click it and Unblock the Notifications