എഡിബി ഓഫീസ് തകര്‍ത്തവര്‍ക്ക് റിമാന്റ്
തിരുവനന്തപുരം: എഡിബി യുടെ ഓഫീസ് തകര്‍ത്ത പോരാട്ടം എന്ന സംഘടനയുടെ പത്ത് പ്രവര്‍ത്തകരെ 14 ദിവസത്തേയ്ക്ക് കോടതി റിമാന്റ് ചെയ്തു.
കേരളത്തിന് എഡിബി വായ്പ കിട്ടുന്നതിനായുള്ള ജോലികള്‍ചെയ്യുന്ന ഓഫീസാണ് അവര്‍ ഏപ്രില്‍ 30 ചൊവാഴ്ച തകര്‍ത്തത്. ഓഫീസ് തകര്‍ത്ത പോരാട്ടം പ്രവര്‍ത്തകര്‍ പൊലീസിന് കീഴടങ്ങിയിരുന്നു. ബുധനാഴ്ച അവരെ കോടതിയില്‍ ഹാജരാക്കി.
മറ്റ് വിപ്ലവ സംഘടനകള്‍ ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ നടത്താതിരിയ്ക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.












Click it and Unblock the Notifications