ഹിതപരിശോധന മുഷാറഫിന് അനുകൂലമാവും
ഇസ്ലാമബാദ്: പാകിസ്ഥാന്‍ പ്രസിഡന്റ് സ്ഥാനത്ത് അടുത്ത അഞ്ച് വര്‍ഷം കൂടി തുടരുന്നതിന് നടത്തിയ ഹിതപരിശോധനയില്‍ മുഷറാഫിന് അനുകൂലമായ ഫലമുണ്ടാവുമെന്ന് ഉറപ്പായി.
വോട്ടെണ്ണല്‍ തുടരുമ്പോള്‍ ഇതുവരെയുള്ള ഫലം മുഷാറഫിന് അനുകൂലമാണെന്നാണ് റിപ്പോര്‍ട്ട്. പഞ്ചാബ്, സിന്ധ്യ, ബലൂചിസ്ഥാന്‍ എന്നീ പ്രവിശ്യകളില്‍ 95 ശതമാനം വോട്ടും മുഷാറഫിന് അനുകൂലമായാണ് ലഭിച്ചത്. കറാച്ചിയിലും മുഷാറഫിന് അനുകൂലമാണ് ബഹുഭൂരിപക്ഷം വോട്ടുകളും.
അന്തിമഫല പ്രഖ്യാപനം മെയ് ഒന്ന് ബുധനാഴ്ചയോ ചൊവാഴ്ച രാവിലെയോ ഉണ്ടാവും.
വോട്ടെടുപ്പില്‍ ക്രമക്കേടുകള്‍ സാധാരണമായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. പലരും ഒന്നിലേറെ തവണ വോട്ട് ചെയ്യുന്നത് കാണാമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുമ്പോള്‍ വോട്ടെടുപ്പ് നീതിപൂര്‍വവും സുതാര്യവുമായിരുന്നുവെന്ന് എപിപിയെ ഉദ്ധരിച്ച് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.












Click it and Unblock the Notifications