സ്ഥാനാര്‍ഥികള്‍ വരുമാനം വെളിപ്പെടുത്തണം
ദില്ലി: തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ നിര്‍ബന്ധമായും തങ്ങളുടെ വരുമാനം സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് സുപ്രിം കോടതി ഉത്തരവിട്ടു.
ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യം ചെയ്തിട്ടുണ്ടെങ്കില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യനല്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കി. സ്ഥാനാര്‍ഥികള്‍ കുറ്റകൃത്യം ചെയ്തവരാണോ എന്ന കാര്യം അറിയാന്‍ വോട്ടര്‍മാര്‍ക്ക് മൗലികാവകാശമുണ്ടെന്ന് സുപ്രി കോടതി ചൂണ്ടിക്കാട്ടി.
തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ തങ്ങളുടെ പേരില്‍ കേസുകളുണ്ടെങ്കില്‍ അക്കാര്യം വെളിപ്പെടുത്താനും സ്വത്തിന്റെയും ബാധ്യതകളുടെയും വിവരങ്ങള്‍ അറിയിക്കാനും ആവശ്യപ്പെടുന്ന ഉത്തരവ് രണ്ട് മാസത്തിനുള്ളില്‍ പുറപ്പെടുവിക്കാന്‍ സുപ്രിം കോടതി തിരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദേശം നല്‍കി.
ജസ്റിസുമാരായ എം. ബി. ഷാ, ബി. പി. സിംഗ്, എച്ച്. കെ. സെമ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. സ്ഥാനാര്‍ഥികള്‍ തങ്ങളുടെ വിദ്യാഭ്യാസ യോഗ്യത സംഭന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന 2000 നവംഹറിലെ ദില്ലി ഹൈക്കോടതി വിധി ബെഞ്ച് ശരിവെച്ചു.












Click it and Unblock the Notifications