അലക്സാണ്ടര്‍ക്ക് പാത്രീയാര്‍ക്കീസ് പാര!
കൊച്ചി: രാഷ്ട്രപതിയാവുകയെന്ന മോഹവുമായി തലസ്ഥാനത്ത് കരുക്കള്‍ നീക്കിവരുന്ന പി.സി. അലക്സാണ്ടര്‍ക്ക് ക്രിസ്ത്രീയ സമുദായത്തില്‍ നിന്നു തന്നെ തിരിച്ചടി. ഇപ്പോള്‍ മഹാരാഷ്ട്ര ഗവര്‍ണറായ പി.സി. അലക്സാണ്ടര്‍ ബിജെപിയുടെപ്പോലും നല്ല സര്‍ട്ടിഫിക്കറ്റ് വാങ്ങി രാഷ്ട്രപതിസ്ഥാനത്തിന് ഏതാണ്ട് അടുത്തെത്തിയപ്പോഴാണ് കേരളത്തിലെ ക്രിസ്ത്രീയ സമൂഹത്തിലെ ഒരു വിഭാഗത്തില്‍ നിന്നും ഒരു അത്യുഗ്രന്‍ പാര.
കെ.ആര്‍. നാരായണനു ശേഷം അലക്സാണ്ടര്‍ എന്ന് തലസ്ഥാനം അടക്കം പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയിലാണ് പാത്രീയാര്‍ക്കീസ് പാര ദില്ലിയിലെത്തിയിരിക്കുന്നത്. മലങ്കര-പാത്രിയാര്‍ക്കീസ് തര്‍ക്കമാണ് പി.സി. അലക്സാണ്ടര്‍ക്ക് ഇപ്പോള്‍ കീറാമുട്ടിയായിരിക്കുന്നത്.
മലങ്കര-പാത്രീയാര്‍ക്കീസ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ മലങ്കര സമുദായത്തിന്അനുകൂലമായ നിലപാടെടുത്തുവെന്നതാണ് അലക്സാണ്ടര്‍ക്കെതിരെ പാത്രിയാര്‍ക്കീസ് വിഭാഗം ചാര്‍ത്തിയിരിക്കുന്ന കുറ്റം.
പാത്രീയാര്‍ക്കീസ് വിഭാഗം സഭാപ്രതിനിധി ഫാദര്‍ വര്‍ഗീസ് കല്ലേപ്പാറ വാര്‍ത്താസമ്മേളനംവിളിച്ചാണ് അലക്സാണ്ടര്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ചൊരിഞ്ഞത്. രാഷ്ട്രപതിസ്ഥാനത്തേക്ക് പി.സി. അലക്സാണ്ടറുടെ പേര് രാഷ്ട്രീയപാര്‍ട്ടികള്‍ ശുപാര്‍ശചെയ്യരുതെന്നാണ് ഫാദര്‍ വര്‍ഗീസ് കല്ലേപ്പാറ ആവശ്യമുന്നിയിച്ചിരിക്കുന്നത്. ഈ പാത്രീയാര്‍ക്കീസ് പാരയെ അതിജീവിക്കുന്നതെങ്ങിനെ എന്നതിനെ ആശ്രയച്ചായിരിക്കും അലക്സാണ്ടറുടെ രാഷ്ട്രപതിക്കസേര.












Click it and Unblock the Notifications