നിയമന നിരോധനം നീക്കണമെന്ന് സിന്റിക്കേറ്റ്
തിരുവനന്തപുരം: പുതിയ നിയമനങ്ങള്‍ക്കും സ്ഥാനക്കയറ്റത്തിനും ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിക്കണമെന്ന് കേരള സര്‍വകലാശാലാ സിന്റിക്കേറ്റ് യോഗം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പല തസ്തികകളും ഒഴിഞ്ഞുകിടക്കുന്നതിനാല്‍ അധ്യാപനവും ഗവേഷണവും വേണ്ട രീതിയില്‍ നടക്കുന്നില്ലെന്ന് യോഗം ചൂണ്ടിക്കാട്ടി. ജനുവരി 16 മുതല്‍ സ്ഥാനക്കയറ്റം നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചിരിക്കുന്നതിനാല്‍ പല തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണ്.
സ്ഥിതിഗതികള്‍ വിദ്യാഭ്യാസമന്ത്രിയെ ധരിപ്പിക്കാന്‍ വൈസ് ചാന്‍സലറുടെ നേതൃത്വത്തിലുള്ള ഒരു സംഘത്തെ നിയോഗിച്ചു.
ആലപ്പുഴ ടി ഡി മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിയായ അനീഷിന്റെ ആത്മഹത്യയെ കുറിച്ച് അന്വേഷിക്കാന്‍ ഒരു സമിതി രൂപീകരിച്ചു.












Click it and Unblock the Notifications