കോണ്‍ഗ്രസ് ഭരണത്തിനെതിരെ സി പി എം
തിരുവനന്തപുരം: യുഡിഎഫ ്സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെ നടത്തുന്ന പ്രചാരണപരിപാടിയുടെ ഭാഗമായി മെയ് 10 മുതല്‍ 20 വരെ സിപിഎം ജില്ലാ കേന്ദ്രങ്ങളില്‍ മാര്‍ച്ച് നടത്തും.
ഈ മാസം ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന യുഡിഎഫ് സര്‍ക്കാരിന് ഒരു മേഖലയിലും നേട്ടം കൈവരിക്കാനായിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.
കടുത്ത പ്രതിസന്ധി നേരിടുന്ന ഹാന്റ്ലൂം, ഖാദി തുടങ്ങിയ പരമ്പരാഗത വ്യവസായിങ്ങളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തത്തില്‍ നിന്ന് യുഡിഎഫ് സര്‍ക്കാര്‍ പിന്നോട്ടുപോയി. ഒന്നര ലക്ഷം പേര്‍ ജോലി ചെയ്യുന്ന ഹാന്റ്ലൂം മേഖലയില്‍ യാതൊരു പുനരുദ്ധാരണ പ്രവര്‍ത്തനവും സര്‍ക്കാര്‍ നടത്തിയില്ല. രണ്ട് ലക്ഷത്തോളം പേര്‍ ജോലി ചെയ്യുന്ന ബീഡി വ്യവസായവും പ്രതിസന്ധി നേരിടുകയാണ്.
സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിന്റെ ഫലമായി 35,000ഓളം വരു കള്ള് ചെത്ത് തൊഴിലാളികള്‍ക്ക് തൊഴിലില്ലാതായി. സര്‍ക്കാര്‍ ആശുപത്രികളില്‍ കനത്ത ഫീസ് ഏര്‍പ്പെടുത്തി സാധാരണക്കാരെ ബുദ്ധിമുട്ടിലാഴ്ത്തി. വിദ്യാഭ്യാസ മേഖലയും കച്ചവടവല്‍ക്കരിച്ചു.
കെഎസ്ആര്‍ടിസിയും വൈദ്യുതി ബോര്‍ഡും പോലുള്ള പൊതു മേഖലാ സ്ഥാപനങ്ങള്‍ സമീപ ഭാവിയില്‍ തന്നെ സ്വകാര്യവല്‍ക്കരിക്കപ്പെടും.
ഭൂമിക്ക് വേണ്ടി സമരം നടത്തിയ ആദിവാസികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ജയിലില്‍ നല്‍കിയില്ല. മാനുഷികമായ പരിഗണന തടവുകാര്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ട് ജയിലുകളിലേക്ക് മാര്‍ച്ച് നടത്തും.
വനിതാ കമ്മിഷന്‍ പിരിച്ചുവിട്ടത് ജനാധിപത്യ വിരുദ്ധമായ നടപടിയാണ്. ജില്ലാ സഹകരണ ബാങ്കുകളുടെ ഭരണ സമിതികളെ പിരിച്ചുവിടാനുള്ള തീരുമാനവും അപലപനീയമാണ്- പിണറായി പറഞ്ഞു.












Click it and Unblock the Notifications