കയറ്റിറക്ക്: ഉടമയ്ക്ക് തീരുമാനിക്കാമെന്ന് മന്ത്രിമാര്‍
തിരുവനന്തപുരം: വാണിജ്യേതരമായ കയറ്റിറക്ക് ജോലികള്‍ക്ക് തനിക്കിഷ്ടമുള്ളവരെ നിയമിക്കാന്‍ തൊഴിലുടമയ്ക്ക് സ്വാതന്ത്യ്രം നല്‍കുമെന്ന് മന്ത്രിമാര്‍. ഇതിനധികാരമുള്ള ബില്‍ ഉടന്‍ നിയമസഭയില്‍ കൊണ്ടുവരുമെന്നും മെയ് രണ്ട് വ്യാഴാഴ്ച തൊഴില്‍മന്ത്രി ബാബുദിവാകരനും വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടിയും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സര്‍ക്കാരിന്റെ പരിഗണനിയിലിരിക്കുന്ന തൊഴില്‍-വ്യവസായതര്ക്കബില് സംബന്ധിച്ച് വിവിധ ട്രേഡ്യൂണിയന്‍ നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷമാണ് മന്ത്രിമാര്‍ ഇക്കാര്യം അറിയിച്ചത്. തൊഴില്‍ തര്‍ക്കങ്ങളില്‍ പൊലീസിന് ഇടപെടാനുള്ള സ്വാതന്ത്യ്രം നല്‍കുമെന്നും ബാബുദിവാകരന് പറഞ്ഞു.
തൊഴില്‍തര്‍ക്കങ്ങളില്‍ പൊലീസ് ഇടപെടാതിരിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇതിന് മാറ്റംവരുത്തും. തൊഴില്‍തര്‍ക്കങ്ങളില്‍ ക്രിമിനല്‍ സ്വഭാവമുണ്ടെങ്കില്‍ അവിടെ പൊലീസിനെ ഇടപെടാന്‍ അനുവദിക്കും. കയറ്റിറക്ക് മേഖലയിലെ ദുഷ്പ്രവണതകള്‍ ഇല്ലാതാക്കാന്‍ കയറ്റിറക്ക് നിയന്ത്രണ നിയമം കൊണ്ടുവരുമെന്നും ബാബുദിവാകരന് പറഞ്ഞു.
എന്തായാലും ട്രേഡ് യൂണിയന് രംഗത്തെ ദുഷ്പ്രവണതകള്‍ നീക്കുക എന്ന ലക്ഷ്യത്തില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിയുന്ന പ്രശ്നമില്ല. സംസ്ഥാനത്ത് വ്യവസായത്തിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അതേ സമയം 1978ല്‍ നിലനില്‍ക്കുന്ന ചുമട്ടുതൊഴിലാളി നിയമത്തില്‍ ഒരു മാറ്റവും വരുത്താന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് എല്ലാ ട്രേഡ്യൂണിയന്‍ സംഘടനകളും.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications