എ ഡി ബി വ്യവസ്ഥകള്‍ സംസ്ഥാനത്തിന് ഹാനികരം
തിരുവനന്തപുരം: വായ്പ നല്‍കാനായി ഏഷ്യന്‍ വികസന ബാങ്ക് വച്ചിരിയ്ക്കുന്ന നിബന്ധനകള്‍ കേരളത്തിന് ഹാനികരമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.
ബാങ്ക് മുന്നോട്ട് വച്ച ഭരണ, സാമ്പത്തിക പരിഷ്കരണ പരിപാടികള്‍ സംസ്ഥാനം നടപ്പാക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്. സാവധാനം അവ നടപ്പാക്കുകയാണ് സര്‍ക്കാരിന്റെ പരിപാടി. നിബന്ധനകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത് ഈ സര്‍ക്കാരാണ്.
എ ഡി ബി യ്ക്ക് വേണ്ടി കേരളത്തില്‍ പ്രവര്‍ത്തിയ്ക്കുന്ന ഓഫീസ് തകര്‍ത്തവരെ പൊലീസ് വീരന്മാരായാണ് ചിത്രീകരിച്ചതെന്ന് പിണറായി വിജയന്‍ പറഞ്ഞു. പൊലീസ് നോക്കിനില്‍ക്കെയാണ് പോരാട്ടം എന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ ഈ ഓഫീസിലേയ്ക്ക് കയറി അക്രമം കാണിച്ചത്.












Click it and Unblock the Notifications