5985 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചു
മാവേലിക്കര: കായംകുളത്ത് 5985 ലിറ്റര്‍ സ്പിരിറ്റും ലോറിയും പൊലീസ് പിടിച്ചു. സ്പിരിറ്റ് കടത്തിയ രണ്ട് പേരെ പൊലീസ് ചെയ്തു.
ലോറിയുടെ ക്ലീനര്‍ മലപ്പുറം നറുകര ഊരക്കോടത്ത് വീട്ടില്‍ അലവിയുടെ മകന്‍ യൂസഫ് (26), ഡ്രൈവര്‍ വഴിക്കടവ് പീലാത്തൊടിയില്‍ മുഹമ്മദിന്റെ മകന്‍ ഉസ്മാന്‍ (36) എന്നിവരാണ് അറസ്റിലായത്. മാര്‍ച്ച് രണ്ട് വ്യാഴാഴ്ച പുലര്‍ച്ചെ കായംകുളം ദേശീയപാതയില്‍ കൃഷ്ണപുരത്തിന് സമീപം വെച്ചായിരുന്നു അറസ്റ്.
35 ലിറ്റര്‍ വീതം കൊള്ളുന്ന 171 കന്നാസുകളിലായിട്ടാണ് സ്പിരിറ്റ് കടത്തിയത്. സ്പിരിറ്റുമായി കായംകുളത്തേക്ക് പോവുമ്പോഴാണ് പിടിയിലായത്.












Click it and Unblock the Notifications