കോണ്‍ഗ്രസ് കൂടുതല്‍ ശക്തിപ്പെടുന്നു: രവി
കൊച്ചി: എല്ലാ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് കൂടുതല്‍ ശക്തിപ്പെട്ടുവരികയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി വയലാര്‍ രവി പറഞ്ഞു.
കേന്ദ്രത്തിലും കോണ്‍ഗ്രസ് പ്രതിപക്ഷത്തിരിക്കുന്ന സംസ്ഥാനങ്ങളിലും പാര്‍ട്ടിയെ ഭരണത്തിലെത്തിക്കാന്‍ എല്ലാ പ്രവര്‍ത്തകരും യത്നിക്കണമെന്ന് വയലാര്‍ രവി ആവശ്യപ്പെട്ടു. കൊച്ചി പ്രസ് ക്സബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രവി.
സംസ്ഥാനത്തെ ഗ്രൂപ്പിസത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയിലെ ഗ്രൂപ്പിസം അവസാനിക്കുമെന്നും ബിജെപിയ്ക്കെതിരായ പോരാട്ടത്തിന് അത് ആവശ്യമാണെന്നും രവി പറഞ്ഞു. പാര്‍ട്ടി നേരിടുന്ന പ്രശ്നം പഠിച്ച് പരിഹരിക്കാന്‍ ശ്രമിക്കും.
ഗുജറാത്തിലെ കലാപം അവസാനിപ്പിക്കാന്‍ വേണ്ട നടപടികളൊന്നും ബിജെപി സര്‍ക്കാര്‍ ചെയ്തിട്ടില്ല. ഗുജറാത്തില്‍ സാധാരണ സ്ഥിതി തിരിച്ചുകൊണ്ടുവരുന്നതില്‍ ബിജെപി സര്‍ക്കാര്‍ പൂര്‍ണ പരാജയമാണ്.












Click it and Unblock the Notifications