ഒടുവില്‍ അരാഫത്തിന് മോചനം
റാമള്ള: പലസ്തീന്‍ നേതാവ് യാസര്‍ അരാഫത്ത് ഇസ്രയേല്‍ തടവില്‍ നിന്ന് മെയ് രണ്ട് വ്യാഴാഴ്ച മോചിതനായി. പലസ്തീനിലെ അരാഫത്തിന്റെ ഔദ്യോഗിക വസതിയില്‍ കഴിഞ്ഞ ഒരു മാസമായി ഇസ്രയേല്‍ അദ്ദേഹത്തെ തടവുകാരനാക്കി വച്ചിരിക്കുകയായിരുന്നു.
യുഎസ് മധ്യസ്ഥതയില്‍ നടന്ന സമാധാനചര്‍ച്ചയ്ക്കൊടുവില്‍ പലസ്തീനില്‍ നിന്നും സേനയെ പൂര്‍ണ്ണമായും പിന്‍വലിക്കാന്‍ ഇസ്രയേല്‍ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി അരാഫത്തിന്റെ വസതിയ്ക്ക് ചുറ്റും കാവല്‍ നിന്നിരുന്ന ഇസ്രയേല്‍ സേനയും പിന്മാറി. വ്യാഴാഴ്ച തന്റെ വസതിയില്‍ നിന്നും സ്വതന്ത്രനായി പുറത്തിറങ്ങിയ അരാഫത്തിനെ കാത്ത് നൂറുകണക്കിന് പലസ്തീന്‍കാര്‍ കാത്ത് നിന്നിരുന്നു.
തന്നെ കാത്ത് കിടന്നിരുന്ന കാറില്‍ കയറിയ അരാഫത്ത് ആദ്യം ഇസ്രയേല്‍ സേനയുടെ ആക്രമണത്തില്‍ തകര്‍ന്ന വെസ്റ് ബാങ്ക് നഗരം സന്ദര്‍ശിച്ചു. എന്തായാലും 19 മാസം നീണ്ടുനിന്ന രക്തരൂക്ഷിതപോരാട്ടത്തിന് ശേഷം വീണ്ടും മധ്യേഷയില്‍ വെടിയൊച്ചകള്‍ക്ക് തല്ക്കാലവിരാമമായിരിക്കുകയാണ്.
സമാധാനചര്‍ച്ചകളുടെ ഭാഗമായി അധികം വൈകാതെ ഇസ്രയേല്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണ്‍ യുഎസ് സന്ദര്‍ശിക്കും.












Click it and Unblock the Notifications